കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (20/01/2022 നു) രാവിലെ 11 മണിക്ക് തീറ്റപ്പുല്‍കൃഷിയും ക്ഷീരകര്‍ഷകരും എന്ന വിഷയത്തിലും നാളെ (ജനുവരി 21ന്) നല്ല പാല്‍ നല്ല വില എന്ന വിഷയത്തിലും ഓണ്‍ലൈന്‍ പരിശീലനം ഗൂഗിള്‍ മീറ്റ് വഴി നടത്തുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാനായി https://meet.google.com/iff-xwbj-kqe എന്ന ലിങ്ക് വഴി ജോയിന്‍ ചെയ്യുക കൂടുതല്‍ …
വിളകളുടെ വേനല്‍ക്കാല പരിചരണം: ഫേസ്ബുക്ക് പരിശീലനം
Published on :ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ജനുവരി 20 ന്) രാവിലെ 11 മണിക്ക് വിളകളുടെ വേനല്‍ക്കാല പരിചരണം എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക.…
അലങ്കാരക്കോഴികള്‍ വില്‍പ്പനയ്ക്ക്
Published on :ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ അലങ്കാര കോഴി ഒന്നിന് 85 രൂപ നിരക്കിലും, കടക്‌നാഥ് ഒന്നിന് 35 രൂപ നിരക്കിലും, നേക്കഡ് നെക്ക്, തലശ്ശേരി ഇനത്തില്‍ പെട്ട കോഴികള്‍ക്ക് ഒന്നിന് 22 രൂപ നിരക്കിലും ചൊവ്വ, വെളളി ദിവസങ്ങളില്‍ ലഭ്യമാണ്. താല്‍പര്യമുളളവര്‍ 0479-2452277 എന്ന ഫോണ്‍ നമ്പരില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…
വെറ്ററിനറി സര്‍ജന്‍മാരുടെ നിയമനം
Published on :തിരുവനന്തപുരം ജില്ലയില്‍ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തിര മൃഗചികിത്സാസേവനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സര്‍ജന്മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനായി നാളെ (ജനുവരി 21) രാവിലെ 11 മണിയ്ക്ക് തമ്പാനൂര്‍, എസ്.എസ്.കോവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വച്ച് നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2330736 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…
ആത്മയില്‍ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ തസ്തികയിലേയ്ക്ക് നിയമനം
Published on :പത്തനംതിട്ട ജില്ലയില്‍ അഗ്രിക്കള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ)യില്‍ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഫെബ്രുവരി 8-ന് രാവിലെ 11 മണിക്ക് പന്തളം കടയ്ക്കാവൂര്‍ പ്രവര്‍ത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറുടെ ഓഫിസില്‍ വച്ച് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. കൃഷി/വെറ്ററിനറി/ഡെയറി/ഫിഷറീസ് എന്നിവയിര്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രസ്തുത മേഖലകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലുളള രണ്ട് വര്‍ഷത്തില്‍ …
ചെറുപയര്‍ ബി.ജി.എസ്. 9 പ്രദര്‍ശന കൃഷിചെയ്യാന്‍ രജിസ്‌ട്രേഷന്‍ ക്ഷണിച്ചു
Published on :കോഴിക്കോട് ജില്ലയില്‍ പെരുവണ്ണാമുഴിയില്‍ പ്രവര്‍ത്തിക്കുന്ന കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 2021-22 വര്‍ഷത്തെ രാണ്ടാംവിള നെല്‍കൃഷിയെ തുടര്‍ന്നുള്ള വിളയായി അത്യുല്പാദനശേഷിയുള്ള വലിയ ഇനം ചെറുപയര്‍ ബി.ജി.എസ്. 9 പ്രദര്‍ശനകൃഷി ചെയ്യുന്നതിന് നടുവണ്ണൂര്‍, കോട്ടൂര്‍, മരുതോങ്കര പഞ്ചായത്തുകളില്‍ താമസിക്കുന്ന നെല്‍വയലുള്ള താത്പര്യമുള്ള കര്‍ഷകര്‍ ഈ മാസം 24-നു (ജനുവരി 24-ന്) മുമ്പ് 9447526964, 0496-2966041 എന്നീ ഫോണ്‍ നമ്പരുകളില്‍ പേര് …