ദൈനംദിന അന്തരീക്ഷ ഊഷ്മാവ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നീരൂറ്റി കുടിക്കുന്ന പ്രാണികളായ മൂഞ്ഞ, വെള്ളീച്ച, ഇലത്തുളളന്‍ തുടങ്ങിയവയുടെ ആക്രമണം രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ഇവയെ നിയന്ത്രിക്കുന്നതിനായി ആഴ്ചയിലൊരിക്കല്‍ വേപ്പധിഷ്ഠിത കീടനാശിനിയായ കെ വി കെ രക്ഷ 6 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് തളിക്കാവുന്നതാണ്. അല്ലെങ്കില്‍ ലക്കാനിസീലിയം ലക്കാനി 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ …
പശുവളര്‍ത്തല്‍, മുട്ടക്കോഴി വളര്‍ത്തല്‍ : ക്ലാസ് റൂം പരിശീലനം
Published on :തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 19,20 തീയതികളില്‍ പശുവളര്‍ത്തല്‍, 27,28 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ് റൂം പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. താല്‍പര്യമുളളവര്‍ 04829-234323 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേതാണ്.…
കാടവളര്‍ത്തല്‍ : പരിശീലനം
Published on :ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 24-ന് കാടവളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുമായി 0479-2457778 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…
തെങ്ങിന്‍തൈകള്‍ വില്‍പ്പനയ്ക്ക്
Published on :നാളികേര വികസന ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നേര്യമംഗലം ഡി.എസ്.പി ഫാമില്‍ വിവിധ ഇനം തെങ്ങിന്‍തൈകള്‍ വില്‍പ്പനയ്ക്കു ലഭ്യമാണ്. തെങ്ങിന്‍തൈകള്‍ ആവശ്യമുളള കര്‍ഷകര്‍ 0485-2554240 എന്ന ഫാം ഓഫീസ് നമ്പരില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 8 മണിക്കും വൈകിട്ട് 5 മണിക്കും ഇടയില്‍ ബന്ധപ്പെടുക.…
നവീന കാര്‍ഷിക യന്ത്രങ്ങള്‍ വികസിപ്പിക്കുന്നതില്‍ വ്യാപൃതരായവരുടെ സമാഗമം
Published on :കേരളത്തിന്റെ ഭൂപ്രകൃതിക്കും, കൃഷിക്കും, കാലാവസ്ഥയ്ക്കും അനുയോജ്യമായ നവീന കാര്‍ഷിക യന്ത്രങ്ങള്‍ വികസിപ്പിക്കുന്നതില്‍ വ്യാപൃതരായവരുടെ സമാഗമം മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വച്ച് 2022 ഫെബ്രുവരി മാസം സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച് ഇവര്‍ വികസിപ്പിച്ചെടുത്ത നൂതന കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിക്കുന്നതാണ്. ഈ സമാഗമത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ഉപജ്ഞാതാക്കള്‍, നൂതന ആശയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ മാസം 20 നു …