Thursday, 12th December 2024

കമുകിന്റെ മണ്ടമറിച്ചില്‍ നിയന്ത്രിക്കാം

Published on :

കമുകിന് മണ്ടമറിച്ചില്‍ ലക്ഷണം കണ്ടുവരുന്നു. ഇത് നിയന്ത്രിക്കാനായി ഓരോ കമുകിനു ചുറ്റും 250 ഗ്രാം വീതം കുമ്മായം ഇട്ട് നനച്ചുകൊടുക്കണം. ഒരാഴ്ച കഴിഞ്ഞ് ബോറാക്‌സ് പൗഡര്‍ 25 ഗ്രാം വീതം കമുകിന്റെ വേരിന്റെ ഭാഗത്ത് ഇട്ടു കൊടുക്കാം. കൂടാതെ ഫൈറ്റോലാന്‍ 3 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി ഓലകളില്‍ തളിയ്ക്കുന്നതും നല്ലതാണ്. തെക്കന്‍ വെയിലിന്റെ …

പശുവളര്‍ത്തലില്‍ പരിശീലനം

Published on :

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 24,25 തീയതികളില്‍ പശുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2732918 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…

കുറ്റ്യാടി തെങ്ങിന്‍തൈകള്‍ വില്‍പ്പനയ്ക്ക്

Published on :

തിരുവനന്തപുരം ആനയറ വേള്‍ഡ്മാര്‍ക്കറ്റ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കൃഷിവകുപ്പ് വില്‍പ്പനകേന്ദ്രത്തില്‍ നല്ലയിനം കുറ്റ്യാടി തെങ്ങിന്‍ തൈകള്‍, പഴവര്‍ഗ്ഗചെടികള്‍, ഓര്‍ണമെന്റല്‍ ചെടികള്‍, ഗ്രോബാഗ്, ജൈവവളങ്ങള്‍, പച്ചക്കറി വിത്തുകള്‍, ജൈവകീടനാശിനികള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746692422 എന്ന നമ്പരില്‍ ബന്ധപ്പെടുക.

 …

തക്കാളിയില്‍ വെള്ളീച്ചയുടെ ആക്രമണം നിയന്ത്രിക്കാം

Published on :

വരണ്ട അന്തരീക്ഷസ്ഥിതി തുടരുന്നതിനാല്‍ തക്കാളിയില്‍ വെളളീച്ചയുടെ ആക്രമണം കാണാന്‍ സാധ്യതയുണ്ട്. ഇത് നിയന്ത്രിക്കാനായി 2 ശതമാനം വീര്യമുളള വേപ്പെണ്ണ വെളുത്തുളളളി മിശ്രിതം ഇലയുടെ അടിഭാഗത്ത് പതിയത്തക്ക വിധം 10 ദിവസം ഇടവേളകളിലായി ആവര്‍ത്തിച്ച് തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ തൈയാമീതോക്‌സാം 4 ഗ്രാം പത്ത് ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക.
മഞ്ഞുകാലത്ത് പച്ചക്കറികളില്‍ ചൂര്‍ണ്ണപൂപ്പ് രോഗം കാണാന്‍ …

റബ്ബര്‍കൃഷി – നൂതന കൃഷിരീതിയില്‍ ഓണ്‍ലൈന്‍ പരിശീലനം

Published on :

റബ്ബറുത്പാദനം സുസ്ഥിരമാക്കുന്നതിന് സഹായകമായ നൂതന കൃഷിരീതികളില്‍ റബ്ബര്‍ബോര്‍ഡിന്റെ പരിശീലനവിഭാഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. ജനുവരി 18 -ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ training@rubberboard.org.in എന്ന ഇ-മെയില്‍ …

അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ യൂണിറ്റുകള്‍ക്ക് ധനസഹായം

Published on :

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 340 അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നു. നഗരങ്ങളിലും നഗരപ്രാന്ത പ്രദേശങ്ങളിലും മുന്‍തുക്കം നല്‍കിക്കൊണ്ട് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ നഗരപരിധിയിലുളള പ്രദേശങ്ങളില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഒരു സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ സൂര്യപ്രകാശം യഥേഷ്ടം ലഭിക്കുന്ന …

തെങ്ങിന്‍തൈകള്‍ വില്‍പ്പനയ്ക്ക്

Published on :

നാളികേര വികസന ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നേര്യമംഗലം ഡി.എസ്.പി ഫാമില്‍ വിവിധ ഇനം തെങ്ങിന്‍തൈകള്‍ വില്‍പ്പനയ്ക്കു ലഭ്യമാണ്. തെങ്ങിന്‍തൈകള്‍ ആവശ്യമുളള കര്‍ഷകര്‍ 0485-2554240 എന്ന ഫാം ഓഫീസ് നമ്പരില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 8 മണിക്കും വൈകിട്ട് 5 മണിക്കും ഇടയില്‍ ബന്ധപ്പെടുക.…

ജൈവകൃഷിയില്‍ കാലിവളം : ഓണ്‍ലൈന്‍ പരിശീലനം

Published on :

കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ജനുവരി 15-ന്) ജൈവകൃഷിയില്‍ കാലിവളം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496-2966041 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…

സ്‌കില്‍ഡ് അസിസ്റ്റന്റ് നിയമനം

Published on :

സി.പി.സി.ആര്‍.ഐ യുടെ കായംകുളത്തെ പ്രാദേശിക കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സ്‌കില്‍ഡ് അസിസ്റ്റന്റ് എന്ന തസ്തികയിലേക്ക് ഈ മാസം 20-ന് (ജനുവരി 20) എഴുത്ത്/പ്രായോഗിക പരീക്ഷയും ഇന്റര്‍വ്യൂവും നടത്തുന്നു. പത്താം തരം പാസ്, അഗ്രോ/ഫുഡ് പ്രോസസിംഗ് മെഷിനറികളിലെ പ്രവര്‍ത്തി പരിചയം, ഇരുചക്രവാഹന ഡ്രൈവിംഗില്‍ ഉളള പരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍. ഐ.ടി.ഐ/പോളിടെക്‌നിക്ക് …

പ്രദര്‍ശന തോട്ടങ്ങള്‍ക്ക് ധനസഹായം

Published on :

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്പ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ നടപ്പിലാക്കുന്ന സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍-കേരള മുഖേന എം.ഐ.ഡി.എച്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാങ്കേതിക വിദ്യയുടെ വ്യാപനത്തിനായി പ്രദര്‍ശനത്തോട്ടങ്ങള്‍ സജ്ജമാക്കുന്നതിന് പൊതുമേഖലയില്‍ 25 ലക്ഷം രൂപയും(100%), കര്‍ഷകരുടെ കൃഷി സ്ഥലത്ത് പദ്ധതി നടപ്പിലാക്കുന്നതിന് 18.76 ലക്ഷം രൂപയും (75%) ധനസഹായം നല്‍കുന്നു.…