Thursday, 21st November 2024

തെങ്ങിന്‍ തോട്ടത്തിലെ രണ്ടാംഘട്ടം വളപ്രയോഗം

Published on :

മഴയുള്ള പ്രദേശങ്ങളിലെ തെങ്ങിന്‍ തോട്ടങ്ങളില്‍ രണ്ടാംഘട്ട രാസവളപ്രയോഗം നടത്തുവാനുള്ള സമയമാണിത്. തെങ്ങൊന്നിന് 650 ഗ്രാം യൂറിയ 1300 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ് , 1300 ഗ്രാം മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതില്‍ ചേര്‍ത്തുകൊടുക്കാവുന്നതാണ്. കൂടാതെ തെങ്ങിനെ വ്യാപകമായി ബാധിച്ചുവരുന്ന ചെന്നീരൊലിപ്പ് രോഗത്തിനെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. തെങ്ങിന്റെ തടിയില്‍ കാണുന്ന വിള്ളലുകളിലൂടെ ചുവപ്പുകലര്‍ന്ന തവിട്ടു നിറത്തിലുള്ള …

നെല്‍പാടങ്ങളിലെ ഇലകരിച്ചില്‍ നിയന്ത്രിക്കാം.

Published on :

പോളകരിച്ചില്‍ ബാക്ടീരിയ മൂലമുള്ള ഇലകരിച്ചില്‍ എന്നീ രോഗങ്ങള്‍ നെല്‍പ്പാടങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പോളരോഗത്തിനു പ്രതിവിധിയായി ഹെക്‌സാകൊണാസോള്‍ ഒരു മി.ലി. ഒരു ലിറ്റര്‍ വെള്ളത്തിന് എന്ന തോതില്‍ തളിക്കേണ്ടതാണ്. ബാക്ടീരിയ മൂലമുള്ള ഇലകരിച്ചിലിന് ചാണകവെള്ളത്തിന്റെ തെളി 2 ശതമാനം (20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അതന്റെ തെളി) സ്‌പ്രേ ചെയ്യുക.…

മുരിങ്ങയില ഉത്പന്നങ്ങള്‍ വിപണിയില്‍

Published on :

ഹോര്‍ട്ടികോര്‍പ്പിന്റെ കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിലെ സ്റ്റാളിലും തൃശൂരിലെ മെലിപ്പാടം, ചാലക്കുടി, ഗുരുവായൂര്‍, ജീവനി മൊബൈല്‍ സ്റ്റാളുകളിലും, എറണാകുളത്തെ കാക്കനാട് , മരട് ഒല്ലൂര്‍ കൃഷി സമ്യദ്ധി പദ്ധതിയിലെ മുരിങ്ങയില ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും. 25 ഗ്രാം മുരിങ്ങയില പൗഡര്‍ അന്‍പത് രൂപയ്ക്കും മുരിങ്ങയില 45 ഗ്രാം സൂപ്പ് മിക്‌സ് അറുപത് രൂപയ്ക്കും 500 ഗ്രാം മുരിങ്ങയില അരിപ്പൊടി …

റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ ഏഴാം ഘട്ടം അപേക്ഷകള്‍ സമര്‍പ്പിക്കാം

Published on :

റബ്ബര്‍കര്‍ഷകര്‍ക്ക് ന്യായമായ വില ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരളസര്‍ക്കാര്‍ നടപ്പാക്കിവരുന്ന റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ ഏഴാം ഘട്ടം നടപ്പാക്കുന്നു. കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന റബ്ബറിന് (ആര്‍എസ്എസ് 4) കിലോഗ്രാമിന് കുറഞ്ഞത് 170 രൂപ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. നിലവില്‍ പദ്ധതിയില്‍ അംഗങ്ങളാകാത്ത കര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടായിരിക്കുന്നതാണ്. ഇതിനായി നിശ്ചിത ഫോറത്തില്‍ അടുത്തുള്ള റബ്ബറുത്പാദകസംഘത്തില്‍ അപേക്ഷ …