വയനാട് ജില്ലയിൽ കർഷകരും ചെറുകിട സംരംഭകരും കാർഷികോൽപ്പാദക കമ്പനികളും ഉൽപാദിപ്പിക്കുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഒറ്റ ബ്രാൻഡിൽ വിപണിയിലിറക്കാൻ ആലോചന. ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ളയുടെ നിർദ്ദേശത്തെ തുടർന്ന് കൃഷിവകുപ്പിന് നേതൃത്വത്തിൽ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങി. ആദ്യഘട്ടത്തിൽ കാർഷികോൽപാദന കമ്പനികളും വ്യക്തിഗത സംരംഭകരും ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ ആയിരിക്കും ഒറ്റ ബ്രാൻഡിൽ വിപണിയിൽ എത്തിക്കുക. കർഷകർ നേരിടുന്ന …
തേനീച്ച കുടുംബത്തിലെ പ്രധാനികള്‍
Published on :അനിൽ ജേക്കബ് കീച്ചേരിയിൽ
തേനീച്ച കുടുംബത്തിലെ പ്രധാനികള്‍ വേലക്കാരികളാണ്. അംഗബലത്തില്‍ ഇവരാണ് ഏറ്റവും കൂടുതല്‍. 100ല്‍ 90 ശതമാനവും വേലക്കാര്‍ ആയിരിക്കും. ഉല്‍പാദനശേഷിയില്ലാത്ത പെണ്‍ ഈച്ചകളാണ് വേലക്കാര്‍. തേനും പൂമ്പൊടിയും ശേഖരിക്കുക, തേനറകള്‍ നിര്‍മ്മിക്കുക, റാണിയേയും മറ്റീച്ചകളേയും വളര്‍ത്തിയെടുക്കുക, തേനീച്ച കുടുംബത്തെ ശത്രുക്കളില്‍ നിന്നും രക്ഷിക്കുക, റാണിയുടെ ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റുക, കോളനി വൃത്തിയായി സൂക്ഷിക്കുക …
വിവിധ പ്രായത്തിലുള്ള മുട്ടക്കോഴികള്‍ക്കുള്ള തീറ്റകള്‍
Published on :ഡോ. പി.കെ.മുഹ്സിന്‍ താമരശ്ശേരി
മുട്ടയ്ക്കുവേണ്ടി വളര്‍ത്തുന്ന കോഴികളുടെ ജീവിതകാലത്തെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം. എട്ടാഴ്ച വരെയുള്ളകാലം, ഒമ്പത് മുതല്‍ ഇരുപത് ആഴ്ചവരെയുള്ള കാലം, ഇതുപത്തൊന്ന് ആഴ്ചയ്ക്ക് ശേഷമുള്ള കാലം എന്നിവയാണ് അവ. ഇതില്‍ ആദ്യത്തെ ഘട്ടത്തില്‍ ചിക്ക് മാഷ് അഥവാ ചിക്ക്സ്നൊര്‍ട്ടര്‍ തീറ്റ കൊടുക്കണം. ഇതില്‍ 20 ശതമാനം മാംസ്യം വേണം. രണ്ടാമത്തെ ഘട്ടത്തില്‍ വളരുന്ന …
കന്നുകുട്ടികളുടെ പരിപാലനം
Published on :ഡോ. പി.കെ.മുഹ്സിന്‍ താമരശ്ശേരി
കന്നുകുട്ടികള്‍ സാധാരണഗതിയില്‍ ശ്വസിക്കുന്നില്ലെങ്കില്‍ കൃത്രിമമായ ശ്വാസോച്ഛ്വാസം നല്‍കണം. പിന്‍കാല് പിടിച്ചുകൊണ്ട് തലകീഴായി ആട്ടിയാല്‍ കൃത്രിമമായി ശ്വാസം ലഭിക്കും. കൂടാതെ ശരീരം തിരുമ്മിയും നെഞ്ചിന്‍റെ ഭാഗത്ത് ഇടവിട്ട് അമര്‍ത്തികൊടുത്ത് നാവ് മുമ്പോട്ട് വലിച്ച് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കാം.
ആരോഗ്യമുള്ള കന്നുകുട്ടികളെ ലഭിക്കണമെങ്കില്‍ പശുക്കള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ പരിപാലനത്തില്‍ ശ്രദ്ധിക്കുക. ശരിയായ സംരക്ഷണം ലഭിക്കാത്ത …
കൃഷിയില്‍ വിദ്യാര്‍ത്ഥി പങ്കാളിത്തം
Published on :അനില്‍ ജേക്കബ് കീച്ചേരിയില്‍
ഔപചാരിക വിദ്യാഭ്യാസം സാര്‍വത്രികവും നിര്‍ബന്ധവും സര്‍വ്വസാധാരണവും ഒക്കെയാവുന്നതിന് മുമ്പ് കൃഷി പ്രധാന ജീവിതമാര്‍ഗമായിരുന്ന കാലത്ത് ചെറിയ കുട്ടികള്‍ വരെ വീട്ടിലെ കൃഷിപ്പണികളില്‍ പങ്കാളികളായിരുന്നു. കൃഷിപ്പണികള്‍ വിഭജിച്ച് പ്രായത്തിനും ശാരീരിക ക്ഷമതയ്ക്കും പ്രായോഗിക പരിചയത്തിനും അനുസരിച്ച് ജോലി ചെയ്തിരുന്ന ഒരു രീതിയായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. പിന്നീട് ഉണ്ടായ സാമൂഹ്യമാറ്റവും നിയമനിര്‍മ്മാണവും മറ്റും സാമൂഹ്യ …
മലേഷ്യയിലെ നായക്കുട്ടിക്ക് വയനാട്ടിലെ വെറ്ററിനറി സർജൻമാരുടെ വിജയകരമായ ടെലി-ഗൈഡഡ് ശസ്ത്രക്രിയ.
Published on :മലേഷ്യയിലെ നായക്കുട്ടിക്ക് അത്യപൂർവ്വ ശസ്ത്രക്രിയ: വീണ്ടും പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ സർജൻമാരുടെ വിജയകരമായ ടെലി-ഗൈഡഡ് ശസ്ത്രക്രിയ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവ്വകലാശാലയിലെ ശസ്ത്രക്രിയാ വിഭാഗം നായകളിലെ അത്യപൂർവ്വമായ ശസ്ത്രക്രിയക്ക് വിദൂര സാങ്കേതിക നിർദ്ദേശം നൽകി വിജയകരമായി പൂർത്തിയാക്കിക്കൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. മലേഷ്യയിലെ മൂന്നു മാസം മാത്രം പ്രായമുള്ള “ബുദ്ധി” എന്ന പൂഡിൽ ഇനത്തിൽ …
മഷ്റൂം ചില്ലി
Published on :എ.വി.നാരായണന്‍
ആവശ്യ സാധനങ്ങള്‍:
കൂണ്‍ 200 ഗ്രാം, മഞ്ഞള്‍പൊടി 1 ടീസ്പൂണ്‍, കുരുമുളക്പൊടി 1 ടീസ്പൂണ്‍, വെളുത്തുള്ളി 2 അല്ലി, ഇഞ്ചി 1, പച്ചമുളക് 1, സവാള 1, തക്കാളി 1, തേങ്ങ അര കപ്പ്.
മുകളില്‍ പറഞ്ഞ കൂണ്‍ ചെറിയ കഷണങ്ങളാക്കി കഴുകി മഞ്ഞള്‍പൊടി, കുരുമുളക്പൊടി എന്നിവ ചേര്‍ത്ത് വെക്കുക. വെളുത്തുള്ളി, ഇഞ്ചി, തേങ്ങ …
കൂണ്‍ ആരോഗ്യത്തിനും ഭക്ഷണത്തിനും
Published on :എ.വി.നാരായണന്‍
ചെറുപ്പക്കാരോട് പ്രായം ചെന്നവര്‍ പറയുന്ന പഴയൊരു ചൊല്ലുണ്ട് നാട്ടില്‍. ഇടിക്കുമുളച്ച കൂണ്‍ പോലെ. ഇടിയൊച്ച ഉണ്ടാകുമ്പോള്‍ ഭൂമിയില്‍ ചെറിയ തോതില്‍ അനക്കം ബാധിക്കുമെന്നും ആ സമയത്താണ് കൂണ്‍ മുളയ്ക്കുന്നതെന്നും ധാരണയുണ്ട്. ജീര്‍ണ്ണിച്ച ജൈവാവശിഷ്ടങ്ങളില്‍ നിന്നാണ് കൂണ്‍ മുളയ്ക്കുന്നത്. എന്തായാലും ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് കുറച്ചിനങ്ങള്‍ മാത്രമാണ്. അതായത് പെരും കുമിള്‍, അരി കുമിള്‍, മരകുമിള്‍, നിലംപൊളപ്പന്‍ …
നെല്‍കര്‍ഷകരുടെ ഡാറ്റാബാങ്ക് രൂപീകരിക്കുന്നു
Published on :ബ്രഹ്മഗിരി നെല്‍കര്‍ഷക ഫെഡറേഷന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ പരമ്പരാഗത നെല്‍വിത്തിനങ്ങള്‍ ഉപയോഗിച്ച് കൃഷിചെയ്യുന്ന കര്‍ഷകരുടെ ഡാറ്റാബാങ്ക് രൂപീകരിക്കുന്നു. ഇതിന് കര്‍ഷകരുടെ രജിസ്ട്രേഷന്‍ നടപടികള്‍ തുടങ്ങി. പാരമ്പര്യ വിത്തിനങ്ങള്‍ കൃഷിചെയ്യുന്ന കര്‍ഷകരെ കണ്ടെത്തി നെല്‍വിത്തിനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുകയുമാണ് ലക്ഷ്യം. ബ്രഹ്മഗിരി ഫാര്‍മേഴ്സ് ഫാര്‍മേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പാരമ്പര്യ നെല്‍വിത്തിനങ്ങളുടെ ശേഖരണവും പ്രദര്‍ശന കൃഷിയിടങ്ങളും ഒരുക്കും. …
കൃഷി പാഠശാലയിൽ തീറ്റപ്പുൽ കൃഷിയിൽ ഓൺലൈൻ ആയി കർഷകർക്ക് പരിശീലനം
Published on :ആത്‌മ വയനാടും കൃഷി വിജ്ഞാന കേന്ദ്രം വയനാടും സംയുക്തമായി സംഘടിപ്പിക്കുന്ന കൃഷി പാഠശാലയിൽ തീറ്റപ്പുൽ കൃഷിയിൽ ഓൺലൈൻ ആയി കർഷകർക്ക് പരിശീലനം നൽകുന്നു. വളരെ അധികം വിജ്ഞാനപ്രദമായ പരിശീലനം നൽകുന്നത് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ്. സെപ്റ്റംബർ 23 , 11 മണിക്കാണ് പരിശീലനം ആരംഭിക്കുന്നത് . പരിശീലനം തികച്ചും സൗജന്യമാണ്, സംശയനിവാരണത്തിന് പ്രത്യേക സമയമുണ്ട് . സൂം …