പ്രിന്‍സ് ടി.കുര്യന്‍
വാഴകളില്‍ നേന്ത്രനാണ് പ്രധാന ഇനം, നേന്ത്രനില്‍തന്നെ വിവിധ ഇനങ്ങളുണ്ട്. നെടുനേന്ത്രന്‍, മഞ്ചേരി, കോട്ടയം, ആറ്റുനേന്ത്രന്‍, ചെങ്ങാലിക്കോടന്‍, കരുളായി എന്നിവ വിവിധ ഇനങ്ങളാണ്. ഇതിലോരോന്നിനും അതിന്‍റേതായ പ്രത്യേകതകളുണ്ട്. ഇതില്‍ തൃശൂര്‍ ജില്ലയിലെ, പ്രത്യേകിച്ച് തലപ്പിള്ളി താലൂക്കില്‍ വ്യാപകമായി കൃഷിചെയ്യുന്ന ഇനമാണ് ചെങ്ങാലിക്കോടന്‍.
നേന്ത്രവാഴക്കുലകള്‍ തലപ്പിള്ളി താലൂക്കിന്‍റെ സംസ്ക്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നു. എല്ലാ വിശേഷങ്ങള്‍ക്കും, ഉത്സവങ്ങള്‍ക്കും, കാരണവന്മാര്‍ക്ക് …