അനില്‍ ജേക്കബ് കീച്ചേരിയില്‍
സമ്പത്തുകാലത്ത് കാ പത്തുവെച്ചാല്‍… എന്ന ചൊല്ല് ദീര്‍ഘകാല സുഗന്ധവിളയായ ജാതിയെ സംബന്ധിച്ച് അന്വര്‍ത്ഥമാണ്. അതാണ് ജാതിയുടെ സാമ്പത്തികശാസ്ത്രം. ജീവിതത്തില്‍ കൃഷിയിലൂടെ ഉയര്‍ച്ച നേടണമെന്ന് ആഗ്രഹിക്കുന്ന കര്‍ഷകന് ഒരിക്കലെങ്കിലും തന്‍റെ തോട്ടത്തില്‍ ജാതിയെ ക്ഷണിക്കുമെന്ന് ഉറപ്പാണ്. ഇടവിളയായും കൃഷിചെയ്യാമെന്നതിനാല്‍ ജാതിയുടെ പ്രസക്തി ഏറെയാണ്. ഇതിനൊക്കെ പുറമെ കാര്യമായ പരിചരണവും വേണ്ടെന്നതാണ് ജാതിയുടെ പ്രത്യേകത. …