Thursday, 12th December 2024

കര്‍ഷകരില്‍ നിന്നും ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

Published on :
അപേക്ഷ ക്ഷണിച്ചു
ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള മലബാര്‍മീറ്റ് ഫാക്ടറിയുടെ ആവശ്യാര്‍ത്ഥം പോത്ത്, നാടന്‍ കോഴി, കാട, മുയല്‍ എന്നിവ സപ്ലൈ ചെയ്യുന്നതിന് താത്പ്പര്യമുള്ള കര്‍ഷകരില്‍ നിന്നും, ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  താത്പര്യമുള്ളവര്‍ ഏപ്രില്‍ 25നകം അപേക്ഷ സമര്‍പ്പിക്കണം. 
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റി, പാതിരിപ്പാലം കൊളഗപ്പാറ.പി.ഒ, മീനങ്ങാടി, വയനാട് -673591.

അടുക്കളത്തോട്ടങ്ങള്‍ സജീവമാകുന്നു : · 2.5 ലക്ഷം പച്ചക്കറി തൈകളും 3 ലക്ഷം വിത്ത് പാക്കറ്റുകളും വിതരണം ചെയ്തു

Published on :
കൽപ്പറ്റ: 

ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ വയനാട്ജില്ലയിലെ എല്ലാ വീടുകളിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കാന്‍ പച്ചക്കറിത്തൈകളും വിത്ത് പാക്കറ്റുകളും വിതരണം ചെയ്തു. ജില്ലയില്‍ 2,51,530 പച്ചക്കറി തൈകളും 3,18,470 വിത്ത് പാക്കറ്റുകളും വിതരണം ചെയ്തു. വീടുകളില്‍ കൃഷി നടത്തി പച്ചക്കറി ഉദ്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി വിത്ത് വിതരണം നടത്തുന്നത്. 
കല്‍പ്പറ്റ ബ്ലോക്കില്‍