Tuesday, 19th March 2024

രാമച്ചത്തിന്റെ ഗുണങ്ങൾ ജനങ്ങളിലെത്തിച്ച് നവജ്യോതി സ്വാശ്രയ സംഘം ബാണാസുര പുഷ്പോത്സേവ ത്തിൽ

Published on :
                                                             പടിഞ്ഞാറത്തറ: ബാണസുരപുഷ്പോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പ്രദർശന  വേദിയിൽ രാമച്ച വേരുകളിൽ തീർത്ത അലങ്കാര വസ്തുക്കളുടെ കമനീയ ശേഖരം ഒരുക്കി  ശ്രദ്ധേയമാവുകയാണ് നവജ്യോതി വികലാംഗ സ്വാശ്രയ സംഘം. രാമച്ച വേരുകൾ കൊണ്ടുണ്ടാക്കിയ തൊപ്പികൾ,ചെരുപ്പ്, സോപ്പ്  , ചകിരി, വിശറി, കീചെയിൻ, മറ്റും അലങ്കാര വസ്തുക്കളുമാണ് പ്രദർശന നഗരിയി ലുള്ളത്. സ്വാശ്രയ സംഘത്തിലെ 18 പേർ ഉൾപ്പെടുന്ന അംഗങ്ങളാണ്

മത്സ്യകൃഷി :അപേക്ഷ ക്ഷണിച്ചു.

Published on :
ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് വയനാട്
ജില്ലയില്‍ ആസാം വാള, ഗിഫ്റ്റ്, പുന:ചംക്രമണ മത്സ്യകൃഷി എന്നീ ഇനം മത്സ്യങ്ങള്‍ കൃഷി ചെയ്യുന്നതിന് താല്‍പര്യമുള്ള കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനം സബ്‌സിഡി ലഭിക്കും. ഫോണ്‍ 04936 255214. 

വിഷുവിന് വിഷ രഹിത പച്ചക്കറി

Published on :
കൽപ്പറ്റ:: വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ആശയവുമായി  കാർഷികോൽപ്പാദക കമ്പനിയായ വേവിൻ രംഗത്ത്. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിന് സമീപം വൈത്തിരി പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കിന്റെ കെട്ടിടത്തിൽ താഴത്തെ നിലയിൽ വിഷരഹിത പച്ചക്കറികളുടെ വില്പന കേന്ദ്രം തുടങ്ങി. ഔദ്യോഗിക ഉദ്ഘാടനം 18-ന് നടക്കും. ജില്ലയിലെ ഉല്പാദക കമ്പനികളുടെ ഉല്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വില്ക്കുന്നതിനായി 18-ന് ആരംഭിക്കുന്ന