Tuesday, 27th February 2024

മട്ടുപ്പാവ് കൃഷി

Published on :

പച്ചക്കറികൃഷി വീടുകളില്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന പലരും ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. ഞങ്ങളുടെ വീട്ടില്‍ വേണ്ടത്ര സ്ഥലമില്ല. അല്ലെങ്കില്‍ ഫ്‌ളാറ്റിലാണ് ജീവിക്കുന്നു. ഒരു പ്രശ്‌നവുമില്ല. 300 മുതല്‍ 400 സ്‌ക്വയര്‍ഫീറ്റ് തുറന്ന ടെറസ്സ് ഉണ്ടെങ്കില്‍ നല്ലരീതിയില്‍ പച്ച ക്കറി കൃഷി ചെയ്യാം. ചെടിച്ച ട്ടികളിലോ പ്ലാസ്റ്റിക് ചാക്കുക ളിലോ, പഴയ ടയറിലോ ഒക്കെ മട്ടുപ്പാവില്‍ പച്ചക്കറി നടാം. …

തക്കാളി, വഴുതന, മുളക് : ബാക്ടീരിയല്‍ വാട്ടരോഗം നിയന്ത്രിക്കാം.

Published on :

തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ ബാക്ടീരിയല്‍ വാട്ടരോഗം കാണാറുണ്ട്. പുളി രസം കൂടുതലുളള മണ്ണില്‍ ഈ രോഗം ഉണ്ടാകുന്നതിനുളള സാദ്ധ്യത കൂടുതലായിരിക്കും. അത്തരം മണ്ണില്‍ നിലം ഒരുക്കുമ്പോള്‍ തന്നെ ഒരു സെന്റിന് രണ്ടര കിലോഗ്രാം കുമ്മായം ചേര്‍ക്കണം. രോഗസാദ്ധ്യത കുറയ്ക്കുന്നതിനോടൊപ്പം പോഷകമൂലകങ്ങളുടെ ആഗിരണം വര്‍ദ്ധിപ്പിക്കുന്നതിനും കുമ്മായ പ്രയോഗത്തിലൂടെ സാധിക്കും. രോഗം ബാധിച്ച് വാടി നില്‍ക്കുന്ന …

ചീരയിലെ ഇലപ്പുള്ളിരോഗത്തെ നിയന്ത്രിക്കാം

Published on :

മഴക്കാലത്തും മഞ്ഞുകാലത്തും വ്യാപകമായി ചീരയില്‍ കാണാന്‍ സാധ്യതയുളള ഒരു രോഗമാണ് ഇലപ്പുളളി രോഗം. ഇലകളില്‍ വെളള നിറത്തോടു കൂടിയ പൊട്ടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ആരംഭലക്ഷണം. രോഗം വരാതെ പ്രതിരോധിക്കുന്നതിനായി പച്ചയും ചുവപ്പും ചീരകള്‍ ഇടകലര്‍ത്തി നടുക. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് 10 ദിവസത്തെ ഇടവേളകളിലായി തളിച്ച് കൊടുക്കുക. ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച് ചാണകം …

സാവള നമുക്കും കൃഷിചെയ്യാം

Published on :

നീര്‍വാര്‍ച്ചയുള്ളതും ഫലഭൂയിഷ്ടവുമായ മണ്ണാണ് സവാള കൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്. നമ്മുടെ കാലാവസ്ഥയിലും സവാള തഴച്ചുവളരുമെന്ന് തെളിഞ്ഞിട്ടുണ്ട്. അഗ്രി ഫൗണ്ട് റെഡ്, അര്‍ക്ക കല്യാണ്‍, അര്‍ക്ക നികേതന്‍, എന്‍ 53 എന്നിവയാണ് ഈ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിത്തിനങ്ങള്‍. ഒരേക്കര്‍ കൃഷി ചെയ്യുന്നതിന് നാലുകിലോ വിത്തോളം വേണ്ടിവരും. വിത്ത് പാകിമുളപ്പിച്ച് തൈകളാക്കിയശേഷം പറിച്ചുനട്ടാണ് കൃഷിചെയ്യുന്നത്. വിത്ത് പാകുന്നതിനായി പോട്രേ ഉപയോഗിക്കാം. …

തക്കാളിയില്‍ വെള്ളീച്ചയുടെ ആക്രമണം നിയന്ത്രിക്കാം

Published on :

വരണ്ട അന്തരീക്ഷസ്ഥിതി തുടരുന്നതിനാല്‍ തക്കാളിയില്‍ വെളളീച്ചയുടെ ആക്രമണം കാണാന്‍ സാധ്യതയുണ്ട്. ഇത് നിയന്ത്രിക്കാനായി 2 ശതമാനം വീര്യമുളള വേപ്പെണ്ണ വെളുത്തുളളളി മിശ്രിതം ഇലയുടെ അടിഭാഗത്ത് പതിയത്തക്ക വിധം 10 ദിവസം ഇടവേളകളിലായി ആവര്‍ത്തിച്ച് തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ തൈയാമീതോക്‌സാം 4 ഗ്രാം പത്ത് ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക.
മഞ്ഞുകാലത്ത് പച്ചക്കറികളില്‍ ചൂര്‍ണ്ണപൂപ്പ് രോഗം കാണാന്‍ …

ഗ്രീന്‍കെയില്‍ തണുപ്പുള്ള പ്രദേശങ്ങളില്‍ വളരും

Published on :

ക്യാന്‍സറിനെ തടയാന്‍ സഹായിക്കുന്ന ഇലവര്‍ഗ്ഗച്ചെടിയാണ് ഗ്രീന്‍കെയില്‍. പച്ചക്കറിവിഭാഗത്തില്‍ പെട്ട ഈ ചെടി ഔഷധഗുണള്‍ ഏറെയുള്ളതാണ്. വിദേശിയാണെങ്കിലും തണുപ്പുള്ള പ്രദേശങ്ങളില്‍ ഇത് നന്നായി വളരും. ഇതിന്റെ ഇലകള്‍ ആവിയില്‍ പുഴുങ്ങി കഴിച്ചാല്‍ ക്യാന്‍സറിനെ നിയന്ത്രിക്കാന്‍ സാധിക്കും. സലാഡിന് ഉപയോഗിക്കുന്ന ഈ ചെറുസസ്യം കാബേജ് കൃഷിചെയ്യുന്ന രീതിയിലാണ് കൃഷിചെയ്യുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഗ്രീന്‍കെയില്‍ കൃഷിചെയ്തുവരുന്നു.…

ചീരയിലെ ഇലപ്പുള്ളി രോഗം തടയാം

Published on :

മഴക്കാലത്തും മഞ്ഞുകാലത്തും വ്യാപകമായി ചീരയില്‍ കാണാന്‍ സാധ്യതയുളള ഒരു രോഗമാണ് ഇലപ്പുളളി രോഗം. ഇലകളില്‍ വെളള നിറത്തോടു കൂടിയ പൊട്ടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ആരംഭലക്ഷണം. രോഗം വരാതെ പ്രതിരോധിക്കുന്നതിനായി പച്ചയും ചുവപ്പും ചീരകള്‍ ഇടകലര്‍ത്തി നടുക. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് 10 ദിവസത്തെ ഇടവേളകളിലായി തളിച്ച് കൊടുക്കുക. ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച് ചാണകം …

കോവല്‍ക്കൃഷി എളുപ്പത്തില്‍ ചെയ്യാം

Published on :

കോവയ്ക്ക പോഷകസമ്പന്നമാണ്. ശരീരത്തിന് കുളിര്‍മയേകും. കായ്കള്‍ പച്ചയായും പാകം ചെയ്‌തോ ഉപയോഗിക്കാം. അടുക്കളത്തോട്ടത്തിലും വേലികളിലും പന്തലിട്ട് കോവല്‍ കൃഷിചെയ്യാം. 35 സെ.മീ. നീളത്തില്‍ മുറിച്ച കഷണങ്ങള്‍, 45 സെ.മീ. നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്ത് കാലിവളവും കമ്പോസ്റ്റുമിട്ട് നടുന്നതാണ് ഉത്തമം. സൂര്യപ്രകാശമുള്ള സ്ഥലമാണ് നടുവാനായിട്ട് തിരഞ്ഞെടുക്കേണ്ടത്. നന നിര്‍ബന്ധമാണ്. കൂടുതലായി കോവല്‍ തൈകള്‍ നടുകയാണെങ്കില്‍ രണ്ട് …

കിഴങ്ങുവര്‍ഗ വിളകളുടെ സംസ്‌കരണവും മൂല്യവര്‍ദ്ധനവും

Published on :

കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 7-ന് കിഴങ്ങുവര്‍ഗ വിളകളുടെ സംസ്‌കരണവും മൂല്യവര്‍ദ്ധനവും, 13 മുതല്‍ 18 വരെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം, 22-ന് ചീരയുടെ ജൈവകൃഷി എന്നീ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2966041 എന്ന നമ്പരില്‍ ബന്ധപ്പെടുക.…

ടെറസ്സ് പച്ചക്കറി കൃഷിയിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും

Published on :

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 25-ന് രാവിലെ 11 മണിക്ക് ടെറസ് പച്ചക്കറികൃഷിയിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ് ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക.…