Sunday, 14th August 2022

പുഴുവില്ലാത്ത മാമ്പഴം കിട്ടുവാന്‍

Published on :

പുഴുവില്ലാത്ത മാമ്പഴം കിട്ടുവാന്‍ വിളഞ്ഞ മാങ്ങകള്‍ പറിച്ചെടുത്ത് ഒരു ബക്കറ്റ് തിളച്ച വെളളവും, മുക്കാല്‍ ബക്കറ്റ് സാധാരണ ഊഷ്മാവില്‍ ഉളള വെളളവും കൂട്ടി ചേര്‍ത്തില്‍ ലിറ്ററിന് ഒരു ഗ്രാം എന്ന തോതില്‍ കറിയുപ്പ് ചേര്‍ത്ത് 15 മിനിറ്റോളം മുക്കി വയ്ക്കുക. അതിന് ശേഷം ഈ മാങ്ങ പുറത്തെടുത്ത് സാധാരണ വെളളത്തില്‍ കഴുകി തുടച്ചതിനു ശേഷം പാക്ക് …

ആരോഗ്യത്തിനും, അലങ്കാരത്തിനും വെസ്റ്റ് ഇന്ത്യന്‍ ചെറി നട്ടുവളര്‍ത്താം

Published on :

കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഫലമാണ് വെസ്റ്റ് ഇന്ത്യന്‍ ചെറി. ബാര്‍ബഡോസ് ചെറി എന്ന പേരിലും വെസ്റ്റ് ഇന്ത്യന്‍ ചെറി അറിയപ്പെടുന്നു. ജീവകം സി കൂടുതല്‍ അടങ്ങിയിരിക്കുന്ന ഒരു ഫലമാണിത്. മാല്‍പീജിയേസ്യേ കുടുംബത്തില്‍ മാല്‍പീജിയ ഗ്ലാബ് എന്നതാണ് ശാസ്ത്രനാമം. മഴ ലഭിക്കുന്നതിനനുസരിച്ചാണ് ഇവ സാധാരണയായി പൂക്കുന്നതും കായ്കള്‍ ഉണ്ടാകുന്നതും. എന്നാല്‍ കുറച്ചൊക്കെ വരള്‍ച്ച പ്രതിരോധശേഷി ഉള്ളതായ ഫലവര്‍ഗ്ഗമാണ് …

ഗോള്‍ഡന്‍ ബെറി, മൊട്ടമ്പുളി, ഞൊട്ടാഞൊടിയന്‍

Published on :

മൊട്ടമ്പുളി എന്ന പേരില്‍ നമ്മുടെ വീടിന്റെ പരിസരങ്ങളില്‍ കാണുന്ന ഈ പഴം ഗോള്‍ഡന്‍ ബെറി, ഞൊട്ടാഞൊടിയന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. നാട്ടിന്‍ പുറങ്ങളില്‍ കാണുന്ന ഈ ചെടി എല്ലാവര്‍ക്കും പരിചിതമുള്ളതാണ്. ഇതിന്റെ ഗുണമറിയുന്നവര്‍ക്ക് ഇതുകൊണ്ടുള്ള പ്രാധാന്യം വളരെയാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. സ്‌ക്വാഷ്, ജാം, വൈന്‍ എന്നിവ ഇതില്‍ നിന്ന് നമുക്കുണ്ടാക്കാന്‍ സാധിക്കും. ജീവകം എ, ജീവകം …

നല്ലയിനം നാടന്‍ മാവുകള്‍

Published on :

വെളളായണി കാര്‍ഷിക കോളേജില്‍ നടന്നു വരുന്ന തെക്കന്‍ കേരളത്തിലെ നാടന്‍ മാവുകളെ കുറിച്ചുളള പഠനത്തിന്റെ ഭാഗമായി നല്ലയിനം മാവുകളുടെ പ്രവര്‍ദ്ധനവും സംരക്ഷണവും ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി തെക്കന്‍ കേരളത്തിലെ നല്ലയിനം നാടന്‍ മാവുകളെക്കുറിച്ചുള്ള വിവരം, അവ നില്‍ക്കുന്ന പ്രദേശം/മേല്‍വിലാസം/ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ 9496366698, 9946867991 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് അറിയിക്കുകയോ …

മാവ് എളുപ്പത്തില്‍ പൂക്കാനും കായ്ക്കാനും

Published on :

മാവിന്‍ തോട്ടങ്ങളില്‍ വൈകുന്നേരങ്ങളില്‍ പുകയ്ക്കുന്നത് പൂക്കാനും കായ്ക്കാനും സഹായിക്കും. കായീച്ചയുടെ ഉപദ്രവം കൊണ്ട് മാങ്ങയില്‍ ഉണ്ടാകുന്ന പുഴുക്കേട് നിയന്ത്രിക്കാനായി ഫിറമോണ്‍കെണി ഉപയോഗിക്കാം. മാവ് പൂത്ത് തുടങ്ങുമ്പോള്‍ മുതല്‍ കെണി വയ്ക്കണം. ഒരു കെണി ഉപയോഗിച്ച് 3 മുതല്‍ 4 മാസത്തോളം ആണ്‍ ഈച്ചകളെ ആകര്‍ഷിച്ച് നശിപ്പിക്കാന്‍ കഴിയും. ഇതോടൊപ്പം പാളയന്‍കോടന്‍ പഴം/തുളസിയില തുടങ്ങിയവ കൊണ്ടുളള ചിരട്ട …

പാഷന്‍ ഫ്രൂട്ട്, വാഴ എന്നീ വിളകളുടെ ശാസ്ത്രീയ വിളപരിപാലന മുറകള്‍: സെമിനാര്‍

Published on :

കാര്‍ഷിക മേഖലയുടെ സുസ്ഥിര വികസനത്തിന് സഹായകരമായ സാങ്കേതിക വിദ്യകള്‍ കര്‍ഷകരിലേക്ക് നേരിട്ട് എത്തിക്കുക വഴി കാര്‍ഷികോല്‍പാദനവും വാര്‍ഷിക വരുമാനവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വയനാട് കൃഷി വിജ്ഞാന കേന്ദ്രവും ആത്മ വയനാടും ഡിസംബര്‍ 31 വരെ സാങ്കേതിക വിദ്യാവാരം ‘പ്രതീക്ഷ 2021’ സംഘടിപ്പിക്കുന്നു. ഇതിനോടനുന്ധിച്ച് 31.12.2021ന് പാഷന്‍ ഫ്രൂട്ട്, വാഴ എന്നീ വിളകളുടെ ശാസ്ത്രീയ വിളപരിപാലന …

ചെറിമോയയെ പരിചയപ്പെടാം

Published on :

കേരളത്തിലെ അനുകൂല കാലാവസ്ഥയില്‍ ഒക്‌ടോബറില്‍ പുഷ്പിച്ച് തുടങ്ങുകയും ഫെബ്രുവരി അവസാനം വരെ വിളവെടുക്കുകയും ചെയ്യുന്ന പഴമാണ് ചെറിമോയ. വിദേശവര്‍ഗ്ഗചെടിയായ ഇത് ആത്തയുടെ വര്‍ഗത്തില്‍പ്പെട്ടതാണ്. ജാതിപോലെ പന്തലിച്ച് നന്നായി വളരുന്ന ചെറിമോയ തൈകള്‍ നട്ട് അഞ്ച് വര്‍ഷത്തിനുള്ളില്‍ പുഷ്പിക്കും. അനുകൂല കാലാവസ്ഥയില്‍ 100 മുതല്‍ 250 വരെ പഴങ്ങള്‍ ഒരു മരത്തിലുണ്ടാകും. ഒരടി വീതിയും നീളവും താഴ്ചയുമുള്ള …

ബ്ലാക്ക്‌ബെറി : രോഗപ്രതിരോധ ശേഷിയ്ക്ക്

Published on :

ഉയരം കൂടുതലുള്ള മലനിരകളിലും തണുപ്പും കോടയുമുള്ള പ്രദേശങ്ങളില്‍ വളരുന്ന കുറ്റിച്ചെടിയാണ് ബ്ലാക്ക്‌ബെറി. പരിചരണം കൂടുതലാവശ്യമില്ലാത്ത ഈ ചെടിയില്‍ കൂടുതല്‍ ഫലങ്ങളുണ്ടാകും. യൂറോപ്പില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ബ്ലാക്ക്‌ബെറി ചെടി. ഈ പഴത്തിന് കിലോയ്ക്ക് 1000 രൂപ വരെ വിലയുണ്ട്. ആവശ്യക്കാര്‍ ഏറെയും. ധാതുലവണങ്ങളും വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും സമൃദ്ധമായിട്ടുള്ള പഴമാണ് ബ്ലാക്ക്‌ബെറി. മനുഷ്യശരീരത്തിന് രോഗപ്രതിരോധ ശേഷിയും ആരോഗ്യവും നല്‍കുന്ന …

അമിത വണ്ണം കുറയ്ക്കാന്‍ ബേബികോണ്‍

Published on :

അമിത വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ബേബി കോണ്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. താരതമ്യേന കുറഞ്ഞ അളവിലാണ് അന്നജവും കലോറിയും ഇതില്‍ അടങ്ങിയിരിക്കുന്നത്. കൊഴുപ്പ് തീരെ ഇല്ലാത്ത 100 ഗ്രാം ബേബി കോണില്‍ 26 ഗ്രാം കലോറി മാത്രമേയുള്ളൂ. നാരുകള്‍ ധാരാളമുള്ളതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാന്‍ സാധിക്കും. നാരുകള്‍ ദഹനത്തെ പരിപോഷിപ്പിക്കുന്നു. ജീവിതശൈലീ രോഗങ്ങളായ അമിതവണ്ണം, പ്രമേഹം, …

വാര്‍ദ്ധക്യത്തെ ചെറുത്തുനിര്‍ത്താന്‍ കഴിവുള്ള ഹെവന്‍ ഫ്രൂട്ട്

Published on :

വാര്‍ദ്ധ്യക്യത്തെ ചെറുത്തുനിര്‍ത്താന്‍ കഴിവുള്ള ഹെവന്‍ ഫ്രൂട്ടിന്റെ ശാസ്ത്രീയനാമം മോമോര്‍ഡിക്ക കൊച്ചിന്‍ചയ്‌നെന്‍സിസ് എന്നാണ്. തെക്കുകിഴക്കന്‍ രാജ്യങ്ങളായ മലേഷ്യ, തായ്‌ലന്റ്, വിയറ്റ്‌നാം എന്നിവിടങ്ങളാണ് ജന്മദേശം. മധുരപ്പാവല്‍, ഗാക്ക് ഫ്രൂട്ട് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. പാവലിനോട് ഏറെ സാദൃശ്യമുള്ള ഒരു പഴമാണ് ഹെവന്‍ഫ്രൂട്ട്. കേരളത്തില്‍ കൊട്ടാരക്കര, തൊടുപുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെല്ലാം ഈ പഴം കണ്ടുവരുന്നുണ്ട്. പരമ്പരാഗതമായ ഔഷധമായും പഴമായും ഇത് …