തെങ്ങും കവുങ്ങും മാവും പ്ലാവും മറ്റു വൃക്ഷങ്ങളും ഇടതൂര്‍ന്നു വളരുന്ന കേരളത്തില്‍ ഇടവിളയായി കൃഷി ചെയ്യാവുന്ന ഒന്നാണ് വെറ്റില. വേനലിലും ഈര്‍പ്പം നിലനിര്‍ത്താന്‍ നന സൗകര്യമുള്ള മണല്‍ ചേര്‍ന്ന വളക്കൂറുള്ള മണ്ണില്‍ വെള്ളക്കെട്ടും ഉപ്പുരസവുമില്ലെങ്കില്‍ വെറ്റിലകൃഷി തുടങ്ങാം. ലാറ്ററേറ്റ് മണ്ണില്‍ വളര്‍ച്ചാവേഗം കൂടും. തണല്‍ നല്‍കാനും പുതയിടാനും ജലസേചനം നല്‍കാനും കഴിയുമെങ്കില്‍ വെറ്റിലകൃഷി …
നെല്ല് ഏഷ്യയുടെ ജീവനാണ്. ഏഷ്യയിലെ മുഴുവന്‍ രാജ്യങ്ങളിലെയും അനേക കോടികളുടെ ജീവന്റെ ആധാരം. സമ്പന്നവും ആശ്ചര്യജനകവുമായ സംസ്കാരങ്ങളുടെ ആധാരശിലകളിലൊന്ന്. ഏഷ്യയിലെ മനുഷ്യരില്‍ നിന്ന് പിരിച്ചെടുക്കാനാവാത്ത വിധം ഇഴുകിച്ചേര്‍ന്നിരിക്കുന്നു നെല്ലും ഇതില്‍ നിന്നും പിറന്ന മൂല്യധാരകളും. ഇന്ത്യയോ, ചൈനയോ, ബര്‍മ്മയോ, ഫിലിപ്പീന്‍സോ, വിയറ്റ്നാമോ, ജപ്പാനോ, തായ്ലന്റോ ഏതു നാടുമാകട്ടെ മറ്റൊരു സസ്യവും ഇത്രമാത്രം …
ജാതിക്കയും ജാതിപത്രിയും മാത്രമാണ് നമ്മള് വിപണനസാധ്യത കാണുന്നത്. എന്നാല്‍ ജാതികര്‍ഷകര്‍ക്ക് ജാതിത്തൊണ്ടിന്റെ മൂല്യവും അടുത്തകാലത്തായി മനസ്സിലായി തുടങ്ങിയിട്ടുണ്ട്. ജാതിക്കയും ജാതിപത്രിയും മാര്‍ക്കറ്റില്‍ എത്തിക്കുമ്പോള്‍ ജാതിത്തൊണ്ട് വലിച്ചെറിയുകയാണ് പതിവ്. ഈ പതിവ് തെറ്റിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജാതിത്തൊണ്ടില്‍ നിന്നും ധാരാളം മുല്യവര്‍ദ്ധിത ഉല്പന്നങ്ങള് ഉണ്ടാക്കാമെന്ന് അടുത്തിടെ തെളിയിച്ചിട്ടുണ്ട്. അച്ചാറാണ് ജാതിത്തൊണ്ടില്‍ നിന്നും ഉണ്ടാക്കാവുന്ന …
ദ്രുതവാട്ടം കാലവര്‍ഷാരംഭത്തോടെയാണ് ഈ രോഗം പ്രധാനമായും കാണുന്നത്. വള്ളികള്‍ വളരെ പെട്ടെന്ന് വാടി ഉണങ്ങി പൂര്‍ണമായും നശിക്കുന്നു. വേരുചീയല്‍, ഇലകളിലെ മഞ്ഞളിപ്പ്, ഇലകളിലെ കറുത്ത പാടുകള്‍, തിരി കരിച്ചില്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍, മൃദുവായ പുതിയ വേരില്‍ തുടങ്ങി കട്ടികൂടിയ വേരിലും തായ്വേരിലും ചീയലുണ്ടായി. വേരുകള്‍ മൊത്തമായി അഴുകി നശിക്കുന്നു. അങ്ങനെ വെള്ളവും മൂലകങ്ങളും തണ്ടുകളിലും …
ആയിരം കണ
മേനി കൂടുതല്‍ ആണ്. കൊയ്ത്തിന്റെ സമയത്തും കൂടുതല്‍ ചീനപ്പ് പൊട്ടുന്ന ഇനം. ഇതിനാല്‍ പുല്ല് കൂടുതല്‍ ആയിരിക്കും. 4.5-5 മാസം മൂപ്പ്.
ഞവര
മണല്‍ മണ്ണല്ലാത്ത എല്ലാ മണ്ണിലും ഈ ഇനം വളരും. പ്രത്യേകിച്ച് വെള്ളം കുറവുള്ള വയലില്‍ മൂന്നടിയോളം വലുപ്പം. കറുപ്പ് രാശിയുള്ള വൈക്കോല്‍ ഇതിന്റെ സവിശേഷതയാണ്. …
കാപ്പി ഉത്പാദനവും ഉപ ഭോഗവും വര്‍ദ്ധിപ്പിക്കുന്നതിന് ഒരു ദേശീയനയം ആവശ്യമായി വന്നിരി ക്കുകയാണ്. കാപ്പി കര്‍ഷകരുടെ പ്രശ്നങ്ങള്‍ മേഖലയിലെ പ്രതിസന്ധി കള്‍, പരിഹാര മാര്‍ഗ്ഗങ്ങള്‍, സര്‍ക്കാര്‍ ഇടപെടല്‍ , ഇതര ഏജന്‍സികളുടെ സഹകരണം, കൂട്ടായ്മ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഈ ദേശീയനയത്തില്‍ മാര്‍ഗ്ഗരേഖയു ണ്ടാകണം. ദേശീയ കാര്‍ഷികനയത്തിന് അനുരൂപമായ പ്രത്യേകം …
കുരുമുളക് വിളയിപ്പിക്കുവാന്‍ നൂതന സംവിധാനം
അഡ്വ . ജോബി സെബാസ്റ്റ്യന്‍
കുരുമുളക്കൊടി കയറ്റി വിട്ട് സമൃദ്ധമായി വിളവെടുക്കുവാന്‍ പെര്‍ക്കൊലേറ്റര്‍ ഫെര്ട്ടിഗേഷന് പോസ്റ്റ് (ജ.എ.ജ). കോതമംഗലത്തിനടുത്ത് വെളിയേല്‍ച്ചാലില്‍ ജൈവകര്‍ഷകനായ അഡ്വ.ജോബി കുരിശുംമൂട്ടില്‍ തന്റെ സ്വന്തം സ്ഥാപനമായ വിര്‍ഗോ ഇന്ഡസ്ട്രീസില് രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്തതാണ് ജഎജ പോസ്റ്റുകള്‍.
കുരുമുളക് ചെടി ഒരു വര്‍ഷത്തിനുള്ളില്‍ കായിച്ചു തുടങ്ങും എതാണ് ഇതിന്റെ …