പാഷന് ഫ്രൂട്ട് കൃഷിയുടെ വ്യാപനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകനാണ് എടവക പുതിയിടംകുന്നിലുള്ള കൊച്ചുകുടിയില്‍ വിന് സെന്റ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പാഷന് ഫ്രൂട്ടിനെക്കുറിച്ച് കൃഷി ചെയ്തുകൊണ്ടുതന്നെ പഠനവും ഗവേഷണവും നടത്തിവരികയാണ് ഇദ്ദേഹം. സ്വന്തം സ്ഥലത്തും ഭൂമി പാട്ടത്തിനെടുത്തും പാഷന് ഫ്രൂട്ട് കൃഷിചെയ്തുവരുന്നുണ്ട്. ആഭ്യന്തര വിപണിയില്‍ പാഷന് ഫ്രൂട്ടിന് ഡിമാന്റ് വര്‍ദ്ധിച്ചതോടെ ഈ കൃഷിയില്‍ …
കേരളത്തില്‍ മാങ്കോസ്റ്റിന്‍ ഫലവൃക്ഷകൃഷിയുടെ ഉത്ഭവസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലമാണ് തൃശൂര്‍ ജില്ലയിലെ ചാലക്കുടിക്കടുത്ത പരിയാരം. ഏകദേശം ഒരു നൂറ്റാണ്ട് മുമ്പാണ് ഇവിടെ മാങ്കോസ്റ്റിന്‍ കൃഷി ആരംഭിച്ചതെന്നാണ് വാമൊഴി പാരമ്പര്യമായുള്ള അറിവ്. ക്യൂന്‍ ഓഫ് ഫ്രൂട്ട് (ഫലങ്ങളുടെ രാജ്ഞി) എന്നറിയപ്പെടുന്ന മാങ്കോസ്റ്റിന്‍ മൂത്തേടത്ത് ജേക്കബ് എന്ന ആളാണ് ആദ്യമായി കേരളത്തില്‍ കൃഷിചെയ്തതെന്നാണ് എഴുതപ്പെടാത്ത ചരിത്രം. ശ്രീലങ്കയില്‍ നിന്നാണത്രെ 1903ല്‍ …
കേരളത്തില്‍ ഓര്‍ക്കിഡ് കൃഷിയില്‍ തന്റെ ആധിപത്യം ഉറപ്പിക്കുകയാണ് തിരുവനന്ത പുരം കാട്ടാക്കട സ്വദേശിയായ ഡോ. റോബിന്. ഓര്‍ക്കിഡുകളെക്കുറിച്ച് എട്ട് വര്‍ഷത്തെ പഠനത്തിന് ശേഷം കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഓര്‍ക്കിഡുകളെക്കുറിച്ച് ഡോക്ടറേറ്റ് നേടിയത്. ഇപ്പോള്‍ മുഴുവന്‍ സമയ ഓര്‍ക്കിഡ് കര്‍ഷകനും വ്യാപാരിയുമാണ് ഡോ. റോബിന്. ഓര്‍ക്കിഡിന്റെ വിപണന സാധ്യത …
ഓര്‍ക്കിഡ് കൃഷിയെ ജനകീയമാക്കിയ ബെല്‍മോണ്ട് കുടുംബം
വിശ്രമ ജീവിതകാലത്ത് വിരസതകളെല്ലാമകറ്റുന്ന, മികച്ച വരുമാനം നല്കുന്ന ഈ ഓര്‍ക്കിഡ് കൃഷി നടത്തുന്നത് റിട്ടയര്‍ഡ് കെ.എസ്.ഇ. ബി. ഉദ്യോഗസ്ഥനായ ദേവസ്യയും ഭാര്യ മോളിയും ചേര്‍ന്നാണ്. ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് ജോലിക്കും പഠിക്കുന്ന മക്കള്‍ സ്കൂളിലേക്കും പോയാല്‍ വീട്ടമ്മയായ മോളിയുടെ പകലുകള്‍ വിരസമായിരുന്നു. ബോറടി മാറ്റാന്‍ കെ.എസ്.ഇ.ബി. ക്വാര്‍ട്ടേഴ് സുകളില്‍ തുടങ്ങിയതാണ് …
തേനീച്ചകളേയും തേനിനേയും സ്നേഹിച്ച് ജീവിതം മധുരതരമാക്കിയ കഥ. സ്വന്തം ജീവിതകഥ മാത്രമല്ലിത്. നൂറുകണക്കിനുപേര്‍ക്ക് ഉപജീവനമാര്‍ഗ്ഗമൊരുക്കിയും കുമളി വട്ടതൊട്ടിയില്‍ ഫിലിപ് മാത്യു എന്ന ഫിലിപ്പച്ചന് പലരുടെ വഴികാട്ടിയായി. ദേശീയതലത്തില്‍വരെ ശ്രദ്ധിക്കപ്പെട്ട ഫിലിപ്പച്ചന്റെ കഥ ഇനി അറിയാത്തവര്‍ കൃഷിയെ സ്നേഹിക്കുന്നവരില്‍ കുറവായിരിക്കും. അത്രമാത്രം മാധ്യമശ്രദ്ധയും കര്‍ഷക ശ്രദ്ധയും നേടിയാണ് ഫിലിപ്പച്ചന് തേനീച്ചകളുടെ …
വയനാടിന്റെ വികസനം മില്‍മയിലൂടെ…
പി.ടി.ഗോപാലക്കുറുപ്പ്
(ചെയര്മാന്, മില്‍മ)
ഒരുകാലത്ത് വികസന സ്വപനങ്ങള്‍ എങ്ങുമെത്താത്ത പിന്നോക്ക ജില്ലയായിരുന്ന വയനാടിന്റെ വളര്‍ച്ചാ വഴിയില്‍ ഇന്ന് വയനാട് ജില്ലയില്‍ വന്ന സമഗ്രമാറ്റങ്ങളുടെയും പിന്നില്‍ മില്‍മയുടെ പങ്ക് വളരെ വലുതാണ്. ഒരു സ്ഥാപനത്തിന് നാടിന്റെ വികസനത്തിന് എന്ത് ചെയ്യാനാവും എന്നതിന് ഉത്തമ ഉദാഹരണം കൂടിയാണ് വയനാട് ജില്ലയിലെ ചുഴലിയില്‍ സ്ഥിതി ചെയ്യുന്ന …
അടുക്കളത്തോട്ടത്തിനും വ്യാവസായിക അടിസ്ഥാനത്തില്‍ വിഷരഹിത പച്ചക്കറി കൃഷിചെയ്യു വാന്‍ താല്പര്യം ഉള്ളവര്‍ക്കും വളരെ ഉപകാരപ്രദമാണ് പോളി ഹൗസുകള്‍. വിദേശരാജ്യങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന പോളീ ഹൗസുകള്‍ ഇന്ന് കേരളത്തില്‍ കൃഷിയെ സ്നേഹിക്കുന്ന കര്‍ഷ കര്‍ക്കിടയില്‍ സ്ഥാനം പിടിച്ചി രിക്കുന്നു. പരിസ്ഥിതികള്‍ക്കു തീര്‍ത്തും അനുയോജ്യമായ ഈ ഹരിതഗൃഹങ്ങള്‍ നിര്‍മ്മിക്കുന്ന തിന് …