Monday, 28th September 2020

നെല്‍കര്‍ഷകരുടെ ഡാറ്റാബാങ്ക് രൂപീകരിക്കുന്നു

Published on :

ബ്രഹ്മഗിരി നെല്‍കര്‍ഷക ഫെഡറേഷന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ പരമ്പരാഗത നെല്‍വിത്തിനങ്ങള്‍ ഉപയോഗിച്ച് കൃഷിചെയ്യുന്ന കര്‍ഷകരുടെ ഡാറ്റാബാങ്ക് രൂപീകരിക്കുന്നു. ഇതിന് കര്‍ഷകരുടെ രജിസ്ട്രേഷന്‍ നടപടികള്‍ തുടങ്ങി. പാരമ്പര്യ വിത്തിനങ്ങള്‍ കൃഷിചെയ്യുന്ന കര്‍ഷകരെ കണ്ടെത്തി നെല്‍വിത്തിനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുകയുമാണ് ലക്ഷ്യം. ബ്രഹ്മഗിരി ഫാര്‍മേഴ്സ് ഫാര്‍മേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പാരമ്പര്യ നെല്‍വിത്തിനങ്ങളുടെ ശേഖരണവും പ്രദര്‍ശന കൃഷിയിടങ്ങളും ഒരുക്കും. …

കൃഷി പാഠശാലയിൽ തീറ്റപ്പുൽ കൃഷിയിൽ ഓൺലൈൻ ആയി കർഷകർക്ക് പരിശീലനം

Published on :

ആത്‌മ വയനാടും കൃഷി വിജ്ഞാന കേന്ദ്രം വയനാടും സംയുക്തമായി സംഘടിപ്പിക്കുന്ന കൃഷി പാഠശാലയിൽ   തീറ്റപ്പുൽ കൃഷിയിൽ ഓൺലൈൻ ആയി കർഷകർക്ക് പരിശീലനം നൽകുന്നു.  വളരെ അധികം വിജ്ഞാനപ്രദമായ പരിശീലനം നൽകുന്നത് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ്. സെപ്റ്റംബർ 23 , 11 മണിക്കാണ്  പരിശീലനം  ആരംഭിക്കുന്നത് . പരിശീലനം തികച്ചും സൗജന്യമാണ്, സംശയനിവാരണത്തിന് പ്രത്യേക സമയമുണ്ട് . സൂം …

കാർഷിക വിപണി വികസനം : നബാർഡിന് കേന്ദ്ര സർക്കാർ 2000 കോടി രൂപ നൽകും.

Published on :

ഗ്രാമപ്രദേശങ്ങളിൽ കാർഷിക വിപണനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ  2000 കോടി രൂപയുടെ ഫണ്ട് നൽകാൻ അനുമതി കൊടുത്തതായി  കേന്ദ്ര സർക്കാർ അറിയിച്ചു. ഗ്രാമീണ കാർഷിക വിപണികളും കാർഷികോൽപന്ന വിപണി സമിതികളും വികസിപ്പിക്കുന്നതിനാണ്  ഈ ഫണ്ട് . പദ്ധതിയിൽ നിന്ന് ഫണ്ട് ലഭിക്കാനുള്ള സംസ്ഥാനങ്ങൾക്ക് നൽകിയതായും എം വി ശ്രേയാംസ്കുമാർ എം പി യുടെ ചോദ്യത്തിന് മറുപടിയായി …

പണം കായ്ക്കും മരം പതുമുഖം

Published on :

രവീന്ദ്രന്‍ തൊടീക്കളം

ഔഷധ സസ്യകൃഷി യില്‍ പ്രമുഖമായ സ്ഥാനമാണ് പതുമുഖത്തിനുള്ളത്. ചപ്പങ്ങമെ ന്നും ഇംഗ്ലീഷില്‍ സപ്പന്‍വുഡ് എന്നും പറയുന്ന ഫാബിയേസി കുടുംബത്തില്‍പ്പെട്ട സിസാല്‍പി യേന്നി ശാസ്ത്രനാമധാരിയായ ഈ ചെടിയുടെ വേര്, കാതല്‍, പൂവ് എന്നിവ ഔഷധപ്രധാന മാണ്. തൊലിക്ക് ചാരനിറവും കാതലിന് ചുവപ്പ് നിറവുമുള്ള ഈ മരം പത്തുമീറ്റര്‍വരെ ഉയര ത്തില്‍വളരും. ദാഹശമനികളില്‍ പതുമുഖത്തിന് പ്രമുഖ …

ബക്കറ്റ് കണികാ ജലസേചനം

Published on :

ജോണി പാറ്റാനി


കണികാ ജലസേചനത്തിന്‍റെ ഒരു ചെറുപതിപ്പാണ് ബക്കറ്റ് ഉപയോഗിച്ചുകൊണ്ടുള്ള കണികാ ജലസേചന സംവിധാനം. ഇത് വളരെ ചെലവ് കുറഞ്ഞതും വളരെ വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതുമാണ്. പ്രധാനമായും ഇതിന് ആവശ്യമുള്ളത് ഒരു ബക്കറ്റ്/ഡ്രം, ഡ്രിപ്പ് ടേപ്പ് എന്നിവയാണ്. ബക്കറ്റ് ഇവിടെ സംഭരണിയായി പ്രവര്‍ത്തിക്കുന്നു. ജലത്തിലുള്ള മാലിന്യങ്ങളെ നീക്കം ചെയ്യാനുള്ള അരിപ്പയ്ക്ക് പകരം ഈ സംവിധാനത്തില്‍ ബക്കറ്റിന് മുകളില്‍ …

ഇഞ്ചിയിലെ ജൈവ-കീട-രോഗ നിയന്ത്രണ മാര്‍ഗങ്ങള്‍

Published on :

പുകയിലക്കഷായം
അര കിലോഗ്രാം പുകയിലയോ, പുകയില ഞെട്ടോ ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ മുക്കി ഒരു ദിവസം വയ്ക്കുക. വെള്ളത്തില്‍ മുക്കിവച്ച പുകയില കഷണങ്ങള്‍ പിഴിഞ്ഞ് പുകയിലച്ചണ്ടി മാറ്റുക. 120 ഗ്രാം ബാര്‍ സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ചെറുതായരിഞ്ഞ് ലയിപ്പിച്ചെടുത്ത ലായനി പുകയിലച്ചാറുമായി ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം 6-7 ഇരട്ടി …

വയല്‍ നെല്‍കൃഷിക്ക് റോയല്‍റ്റി 2000 രൂപ : അപേക്ഷകള്‍ സെപ്തംബര്‍ 11 മുതല്‍

Published on :

നെല്‍കൃഷിക്ക് അനുയോജ്യമായ വയലുകളുടെ ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന റോയല്‍റ്റിക്കായി സെപ്തംബര്‍ 11 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഹെക്ടറിന് 2000 രൂപ നിരക്കില്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക നല്‍കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. 40 കോടി രൂപ ഇതിനായി വകയിരുത്തി.
ഭുവിസ്തൃതി, കൃഷിസ്ഥലം എന്നിവ അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.
www.aims.kerala.gov.in പോര്‍ട്ടലിലൂടെ സ്വന്തമായോ …

സസ്യസംരക്ഷണത്തിന് മണ്ണെണ്ണ കുഴമ്പും പുകയില കഷായവും

Published on :

അനില്‍ ജേക്കബ് കീച്ചേരിയില്‍

മണ്ണെണ്ണക്കുഴമ്പ്
നീരൂറ്റിക്കുടിക്കുന്ന പല പ്രാണികളേയും മണ്ണെണ്ണക്കുഴമ്പ് ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം. ഇത് തയ്യാറാക്കാനായി 500 ഗ്രാം ബാര്‍ സോപ്പ് നേര്‍ത്ത ചീളുകളായി 4.5 ലിറ്റര്‍ വെള്ളം തിളപ്പിച്ച് അതില്‍ ലയിപ്പിക്കുക. തണുത്തശേഷം സോപ്പുലായനിയിലേക്ക് 9 ലിറ്റര്‍ മണ്ണെണ്ണ ചേര്‍ത്ത് നേര്‍പ്പിച്ചശേഷം ചെടികളില്‍ തളിക്കാവുന്നതാണ്.
പുകയില കഷായം
പച്ചക്കറികളിലെ ഇലപ്പേന്‍ തുടങ്ങിയ കീടങ്ങളെ …

കാപ്പിത്തോട്ടങ്ങളില്‍ ശ്രദ്ധവേണം

Published on :

തുടര്‍ച്ചയായി ലഭിച്ച കനത്ത മഴയില്‍ കാപ്പിത്തോട്ടങ്ങളില്‍ രോഗബാധ ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കോഫി ബോര്‍ഡ് വിജ്ഞാനവ്യാപന വിഭാഗം അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ കാപ്പിത്തോട്ടങ്ങളെ പൂര്‍ണമായോ , ഭാഗികമായോ അതിതീവ്രമഴ ദോഷകരമായി ബാധിച്ചിട്ടുണ്ടാകും. ഇത് ശ്രദ്ധിക്കാതിരുന്നാല്‍ ചെടികളിലെ സ്ട്രെസ്സ് ഹോര്‍മോണ്‍ കൂടുന്നതിനും അതുവഴി അസാധാരണമായ ഇലകൊഴിച്ചില്‍, കായ് പൊഴിച്ചില്‍, വേരുചീയല്‍ എന്നിവയ്ക്കും ചെടിയുടെ നാശത്തിലേക്കും വഴിതെളിക്കും.
കാപ്പികര്‍ഷകര്‍ …

കൈപ്പാട് പാടങ്ങള്‍ക്ക് പറ്റിയ നെല്ലിനങ്ങള്‍

Published on :

ഡോ. വി.എസ്.ദേവദാസ്
(കേരള കാര്‍ഷികസര്‍വ്വകലാശാല തൃശൂര്‍)

കണ്ണൂര്‍ ജില്ലയിലെ ഉപ്പുവെള്ളം കലര്‍ന്ന കൈപ്പാട് -കട്ടാമ്പിള്ളി പ്രദേശത്തെ വയലു കളില്‍ കൃഷി ചെയ്യാവുന്ന പൊക്കം കുറഞ്ഞ അധികമേനി വിളവുതരുന്ന ഇനമാണ് ഏഴോം 4 . കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ ഏഴോം 4 ജയ, ഓര്‍ക്കൈമ എന്നിവയുടെ സങ്കര ഇനമാണ്. പടന്നക്കാട് കാര്‍ഷിക കോളേജിലെ ഡോ.ടി.വനജയും സംഘവും 2006 …