Saturday, 19th September 2020

സൂപ്പര്‍ ഹിറ്റായി മില്‍മ മരുന്ന് പാല്‍

Published on :

മില്‍മ വിപണിയിലിറക്കിയ, ആയുര്‍വേദ മരുന്നുകളുടെ ഗുണങ്ങളടങ്ങിയ പാലിനും പാല്‍ ഉത്പന്നങ്ങള്‍ക്കും മികച്ച പ്രതികരണം. മേഖലാ യൂണിയനുകള്‍ വിപണിയിലിറക്കിയ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയതിനാല്‍ പ്രതിദിനം 5,000 മുതല്‍ 10,000 ലിറ്റര്‍ വരെ അധികമായി ഉത്പാദിപ്പിക്കാനുള്ള നടപടികളും മില്‍മ ആരംഭിച്ചു.
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വിവിധതരം ഉത്പന്നങ്ങളാണ് ലോക്ക്ഡൗണില്‍ മില്‍മ വിപണിയിലെത്തിച്ചത്. മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, കറുവപ്പട്ട എന്നിവ പാലില്‍ …

തേനീച്ചകളേയും തേനിനേയും സ്നേഹിക്കുന്ന ഫിലിപ്പച്ചന്‍

Published on :

അനില്‍ ജേക്കബ് കീച്ചേരിയില്‍

തേനീച്ചകളേയും തേനിനേയും സ്നേഹിച്ച് ജീവിതം മധുരതരമാക്കിയ കഥ. സ്വന്തം ജീവിതകഥ മാത്രമല്ലിത്. നൂറുകണക്കിനുപേര്‍ക്ക് ഉപജീവനമാര്‍ഗ്ഗമൊരുക്കിയും കുമളി വട്ടതൊട്ടിയില്‍ ഫിലിപ് മാത്യു എന്ന ഫിലിപ്പച്ചന്‍ പലരുടെ വഴികാട്ടിയായി. ദേശീയതലത്തില്‍വരെ ശ്രദ്ധിക്കപ്പെട്ട ഫിലിപ്പച്ചന്‍റെ കഥ ഇനി അറിയാത്തവര്‍ കൃഷിയെ സ്നേഹിക്കുന്നവരില്‍ കുറവായിരിക്കും. അത്രമാത്രം മാധ്യമശ്രദ്ധയും കര്‍ഷക ശ്രദ്ധയും നേടിയാണ് ഫിലിപ്പച്ചന്‍ തേനീച്ചകളുടെ തോഴനായത്. എന്നാല്‍ …

വെളിച്ചെണ്ണയെന്ന മൃതസഞ്ജീവനി

Published on :

കെ.എം. സുനില്‍

ഞാന്‍ ഷേവ് ചെയ്തശേഷം ആഫ്റ്റര്‍ ഷേവ് ലോഷനായി ഉപയോഗിക്കുന്നത് വെളിച്ചെണ്ണയാണ്. എന്‍റെ കുഞ്ഞുനാളില്‍ അമ്മ, ഞങ്ങള്‍ മക്കളുടെ ശരീരത്തില്‍ വെന്ത വെളിച്ചെണ്ണയാണ് തേച്ചു കുളിപ്പിച്ചിരുന്നത്. ഞങ്ങള്‍ ധാരാളംവെളിച്ചെണ്ണ നേരിട്ട് ഉള്ളില്‍ കഴിച്ചിട്ടുമുണ്ട്. വെളിച്ചെണ്ണയില്‍ പാചകം ചെയ്ത ഭക്ഷണത്തിന്‍റെ സ്വാദ് നാവില്‍ നിന്നും മായില്ല… ബഹുമാനപ്പെട്ട മുന്‍ കേരള കൃഷിവകുപ്പ് മന്ത്രി ശ്രീ. കെ.പി.മോഹനന്‍ …

വര്‍ഗീസിന്‍റെ കൃഷിക്കെല്ലാം 21 ക്യാരറ്റ് തിളക്കമാണ്

Published on :

സി.വി.ഷിബു, സി.ഡി.സുനീഷ്

റേഡിയോ മെക്കാനിക്ക് എന്ന ജോലിയില്‍ നിന്നും മാറി പതിറ്റാണ്ടുകളായി കാര്‍ഷിക മേഖലയില്‍ നിലയുറപ്പിച്ച പുല്‍പ്പള്ളി ചെറിയതോട്ടില്‍ സി.വി.വര്‍ഗീസിന്‍റെ കൃഷിക്കെല്ലാം ഇന്ന് 21 ക്യാരറ്റിന്‍റെ തിളക്കമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പലതരം വിളകളും കൃഷിരീതികളും പരീക്ഷിച്ച് വിജയിച്ചിട്ടുണ്ടെങ്കിലും ലോക്ക്ഡൗണ്‍ കാലത്ത് ചെയ്ത ക്യാരറ്റ് കൃഷിയാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. വെല്‍ഡ്മെഷ് കൊണ്ട് ഉണ്ടാക്കിയ കൂടയില്‍ 21 …

ബാണാസുര സാഗര്‍ അണക്കെട്ടില്‍ കൂട് മത്സ്യകൃഷി പദ്ധതി തുടങ്ങി

Published on :

കാരാപ്പുഴ അണക്കെട്ടിലും ഫിഷറീസ് വകുപ്പിന്റെ കൂടു മത്സ്യകൃഷി പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മ പറഞ്ഞു. റീ ബില്‍ഡ് കേരളയുടെ ഭാഗമായി ബാണാസുര സാഗര്‍ അണക്കെട്ടില്‍ ആരംഭിച്ച കൂട് മത്സ്യകൃഷി പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യോല്‍പാദനത്തില്‍ സമുദ്ര മേഖലയെ മാത്രം ആശ്രയിക്കുന്ന രീതി മാറി ഉള്‍നാടന്‍ …

ക്ഷീരമേഖലയ്ക്ക് പ്രതീക്ഷയായി ഡോ. പ്രസൂണ്‍

Published on :

കോവിഡ് കാലത്ത് ക്ഷീര മേഖലക്ക് പ്രതീക്ഷയായി പുതിയ സംരംഭം. പള്ളിക്കുന്നില്‍ സജ്ജീകരിച്ച വയനാട് സുപ്രീം ഡയറി കമ്പനി വസുധയുടെ പ്ലാന്‍റ് പ്രവര്‍ത്തന സജ്ജമായി.
മികച്ച ഡയറി ഫാമുകളി ലൊന്നാണ് പനമരം അമ്പലക്കര ഡോ. പ്രസൂണിന്‍റേത്. ഗുണമേന്മയും ശുദ്ധി യുമുള്ള പാല്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്. ഈ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് വസുധ
എന്ന പേരില്‍ …

ചെങ്ങാലിക്കോടന്‍ : ഓണവിപണിയിലെ രാജാവ്

Published on :

പ്രിന്‍സ് ടി.കുര്യന്‍

വാഴകളില്‍ നേന്ത്രനാണ് പ്രധാന ഇനം, നേന്ത്രനില്‍തന്നെ വിവിധ ഇനങ്ങളുണ്ട്. നെടുനേന്ത്രന്‍, മഞ്ചേരി, കോട്ടയം, ആറ്റുനേന്ത്രന്‍, ചെങ്ങാലിക്കോടന്‍, കരുളായി എന്നിവ വിവിധ ഇനങ്ങളാണ്. ഇതിലോരോന്നിനും അതിന്‍റേതായ പ്രത്യേകതകളുണ്ട്. ഇതില്‍ തൃശൂര്‍ ജില്ലയിലെ, പ്രത്യേകിച്ച് തലപ്പിള്ളി താലൂക്കില്‍ വ്യാപകമായി കൃഷിചെയ്യുന്ന ഇനമാണ് ചെങ്ങാലിക്കോടന്‍.
നേന്ത്രവാഴക്കുലകള്‍ തലപ്പിള്ളി താലൂക്കിന്‍റെ സംസ്ക്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നു. എല്ലാ വിശേഷങ്ങള്‍ക്കും, ഉത്സവങ്ങള്‍ക്കും, കാരണവന്മാര്‍ക്ക് …

ഔഷധ സസ്യകൃഷി

Published on :

സുനില്‍ കെ.എം.

അഗത്തി
നൂറ്റൊന്ന് മൂലകങ്ങളടങ്ങിയ മലക്കറിയെന്നാണിതിനെ വിളിക്കുന്നത്. തൊലിയും പൂവും ഔഷധാവശ്യത്തിനുപയോഗിക്കുന്നു. തമിഴ്നാട്ടിലെപോലെ കേരളത്തിലും വ്യാപകമായി കൃഷിചെയ്തുവരുന്നു. പനി, തലവേദന, പീനസം, വ്രണങ്ങള്‍ ഇവയ്ക്ക് സമൂലം ഉപയോഗിക്കുന്നു. പൂവില്‍ നിന്നും തയ്യാറാക്കുന്ന ഔഷധം നിശാഗന്ധതയ്ക്ക് മരുന്നാണ്. ഒക്ടോബര്‍ – ജനുവരി മാസങ്ങളില്‍ വിളഞ്ഞ കായ്കള്‍ ശേഖരിച്ച് വെയിലിലുണക്കി പയര്‍ പോലുള്ള വിത്ത് സൂക്ഷിക്കാം. ആറു …

കുരങ്ങ് രോഗം : ഹെമറേജിക് ഫീവര്‍

Published on :

ഡോ.പി.കെ.മുഹ്സിന്‍ താമരശ്ശേരി
മുന്‍ അഡീഷണല്‍ ഡയറക്ടര്‍ (എ.എച്ച്), ഫോണ്‍: 9447417336

കര്‍ണാടകയിലെ ഷിമോഗയിലാണ് കേസന്നൂര്‍ ഫോറസ്റ്റിഡിസീസ് അഥവാ കുരങ്ങ് രോഗം ആദ്യമായി കണ്ടുപിടിക്കപ്പെട്ടത്. കെ.എഫ്.ഡി. എന്ന ചുരുക്ക പ്പേരിലും ഈ രോഗം അറിയ പ്പെടുന്നു. 2013 മെയ് രണ്ടാംവാര ത്തില്‍കേരളത്തില്‍ ആദ്യമായി വയനാട്ടില്‍ ഒരു യുവാവിന് രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കുരങ്ങ് രോഗം ഒരു …

ഇലക്കറിയിനങ്ങളും സവിശേഷതകളും വിഭവങ്ങളും

Published on :

രവീന്ദ്രന്‍ തൊടീക്കളം

ഭക്ഷ്യസുരക്ഷയില്‍ പ്രമു ഖമായ സ്ഥാനമാണ് ഇലക്കറിക ള്‍ക്കുള്ളത്. നമുക്ക് ആവശ്യമുള്ള ഭക്ഷണത്തിന്‍റെ മുപ്പതു ശതമാ നമെങ്കിലും ഇതുവഴി ലഭ്യമാക്കാ ന്‍ കഴിയും. 75 മുതല്‍ 125 ഗ്രാം വരെ ഇലക്കറികള്‍ പ്രതിദിനം ഒരാള്‍ക്ക് ആവശ്യമാണ്. ധാരാളം പോഷകമൂലകങ്ങള്‍ ഇലക്കറി കളില്‍ അടങ്ങിയിരിക്കുന്നു. വിറ്റാ മിനുകള്‍, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയവയുടെ കലവറയാണ് ഇലക്കറികള്‍. …