Wednesday, 24th July 2024

41 അവാര്‍ഡുകളിലേക്ക് അപേക്ഷ ക്ഷണിക്കാന്‍ കൃഷി വകുപ്പ് തീരുമാനിച്ചു.

Published on :

കൃഷിവകുപ്പ് സംസ്ഥാനതലത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കി വന്നിരുന്ന കര്‍ഷക അവാര്‍ഡുകള്‍ക്ക് പുറമെ പുതിയതായി നാലു അവാര്‍ഡുകള്‍ കൂടെ ഉള്‍പ്പെടുത്തി ആകെ 41 അവാര്‍ഡുകളിലേക്ക് അപേക്ഷ ക്ഷണിക്കാന്‍ കൃഷി വകുപ്പ് തീരുമാനിച്ചു. കേരളത്തിലെ മുന്‍ മുഖ്യമന്ത്രിയും ആദ്യ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ. സി. അച്യുതമേനോന്റെ പേരില്‍ കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശ സ്വയംഭരണ …

നിപ വൈറസ്: നടപടികളിലേക്ക് കടന്ന് മൃഗസംരക്ഷണ വകുപ്പും

Published on :

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പിനൊപ്പം നടപടികളിലേക്ക് കടന്ന് മൃഗസംരക്ഷണ വകുപ്പും. അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ വവ്വാലുകളുടെ സാന്നിധ്യം നിരീക്ഷിക്കാനും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വളര്‍ത്തുമൃഗങ്ങളില്‍നിന്ന് സിറം ശേഖരിച്ച് പരിശോധന നടത്താനുമാണ് തീരുമാനം. ഭോപ്പാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമല്‍ ഡിസീസിലാണ് സാമ്പിളുകള്‍ പരിശോധിക്കുക. മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന നിപ …

ക്ഷീരകര്‍ഷകര്‍ക്ക് അടിയന്തര സഹായം അഞ്ചു ലക്ഷം രൂപ അനുവദിച്ചു

Published on :

വയനാട് ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. മഴയും വെള്ളപ്പൊക്കവുംമൂലം കന്നുകാലികള്‍ക്ക് തീറ്റപ്പുല്ല്, വൈക്കോല്‍ എന്നിവ ലഭ്യമാകാത്ത സാഹചര്യം നിലവിലുണ്ട്. ക്ഷീരവികസന വകുപ്പിന്റെപദ്ധതി വിഹിതത്തില്‍ നിന്നാണ് തുക അനുവദിച്ചത്.…

കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കരയിലെ കൊക്കോ ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കോണ്‍ട്രാക്ട്) തസ്തികയിലെ ഒഴിവിലേക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഗ്രോണമിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സര്‍ട്ടിഫിക്കറ്റ് അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജൂലൈ 29ന് രാവിലെ 9.30ന് കൊക്കോ ഗവേഷണ കേന്ദ്രം വെള്ളാനിക്കരയില്‍ അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.kau.in സന്ദര്‍ശിക്കുക. …

പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ സംരംഭം തുടങ്ങാം

Published on :

പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ സംരംഭം തുടങ്ങാന്‍ പട്ടികവര്‍ക്ഷ വികസന വകുപ്പും പൊതുമേഖലാസ്ഥാപനമായ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്‍ഡ്യയും സംയുക്തമായി ചേര്‍ന്ന് സംശുദ്ധവും സംപുഷ്ടവുമായ എംപിഐയുടെ ഇറച്ചിയും ഇറച്ചി ഉല്‍പ്പന്നങ്ങളുടെയും വിപണനം നടത്താനുള്ള ഷോപ്പുകള്‍ സ്ഥാപിച്ചു നല്‍കുന്നു. ഒരു ഗുണഭോക്താവിന് സൗജന്യമായി 3 ലക്ഷം രൂപയുടെ മുതല്‍മുടക്കിലാണ് മീറ്റ് ഷോപ്പുകള്‍ സ്ഥാപിച്ചു നല്‍കുന്നത്. പ്രവര്‍ത്തന മൂലധനവും …

ക്ഷീരലയം യൂണിറ്റിനുളള അപേക്ഷകള്‍ ക്ഷണിച്ചു

Published on :

ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതി 2024-2025 എംഎസ്ഡിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരലയം യൂണിറ്റിനുളള അപേക്ഷകള്‍ ക്ഷണിച്ചു. തോട്ടം മേഖലയിലെ തൊഴിലാളികളുടെ വരുമാന വര്‍ദ്ധനവിനായി ക്ഷീരവികസന വകുപ്പ് ഇടുക്കി ജില്ലയില്‍ പ്രത്യേകമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. വകുപ്പിന്റെ നേതൃത്വത്തില്‍ ക്ഷീരസഹകരണ സംഘങ്ങളുടെ സഹകരണത്തോടെ ലയത്തിലെ തൊഴിലാളികള്‍ക്ക് കാലികളെ വളര്‍ത്തുന്നതിനാവശ്യമായ തൊഴുത്ത് നിര്‍മ്മിക്കുന്നതിനും കാലികളെ വാങ്ങുന്നതിനും അവയെ പരിപാലിക്കുന്നതിനുമുള്ള പദ്ധതിയാണ് …

എന്‍.ഐ.ആര്‍.റ്റി. ഓണ്‍ലൈന്‍ പരിശീലനം

Published on :

റബ്ബര്‍തോട്ടങ്ങളിലെ ഇടവിളക്കൃഷിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. 2024 ജൂലൈ 23 -ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനം. പരിശീലനമാധ്യമം മലയാളം ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447710405 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.…

ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം

Published on :

ബേപ്പൂര്‍ നടുവട്ടം ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജൂലൈ 22 മുതല്‍ 26 വരെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്ക് ശാസ്ത്രീയ പശുപരിപാലനത്തില്‍ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ ജൂലൈ 21 ന് വൈകീട്ട് അഞ്ചിന് മുമ്പായി 9645922324, 9048376405 എന്നീ ഫോണ്‍ നമ്പറുകള്‍ മുഖാന്തരമോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ്സ് …

റബ്ബര്‍ബോര്‍ഡ് ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

Published on :

റബ്ബര്‍പാലിന്റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ച് ജൂലൈ 24 മുതല്‍ 26 വരെയുള്ള തീയതികളില്‍ നടക്കും. താല്‍പര്യമുള്ളവര്‍ക്ക് https://bit.ly/3feCcVj എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127, 7306464582 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.…

തെങ്ങിന്‍ തൈകളും, കവുങ്ങിന്‍ തൈകളും വില്‍പനക്ക്

Published on :

പീലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഉല്‍പാദിപ്പിച്ച സങ്കരയിനം തെങ്ങിന്‍ തൈകളും, നാടന്‍ തെങ്ങിന്‍ തൈകളും, കവുങ്ങിന്‍ തൈകളും വില്‍പനക്ക് തയ്യാറായിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ കേന്ദ്രത്തിലെ സെയില്‍സ് കൗണ്ടറില്‍ തൈകള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2260632, 8547891632 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.…