മിതോഷ്ണ കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഒരു വിളയായതിനാല്‍ കേരളത്തിലെ മലയോരപ്രദേശങ്ങളില്‍ ഇതു നന്നായി വളരും. എന്നാല്‍ കേരളത്തില്‍ ഇവയുടെ കൃഷിക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. കേരളത്തിന്‍റെ കാലാവസ്ഥയില്‍ നന്നായി വളരുകയും ഫലം തരുകയും ചെയ്യുന്ന ഫലവൃക്ഷമാണ് അവക്കാഡോ (വെണ്ണപ്പഴം). പഴത്തിന് വെണ്ണയുടെ രുചിയാണ്. ഒരു നൂറ്റാണ്ട് മുമ്പ് ശ്രീലങ്കയില്‍ നിന്ന് തമിഴ്നാട്ടിലേക്കും അവിടെനിന്നും കേരളത്തിലേക്കും എത്തി യ …
കര്‍ക്കടകത്തിലെ രോഗപീഢകള്‍ മാറ്റാനും ആരോഗ്യപരിചരണം നടത്താനും പ്രകൃതിയില്‍ തന്നെ ഔഷധക്കൂട്ടുകളുണ്ട്.വയനാടിന്‍റെ നാട്ടുവഴികളില്‍ നിന്നും കണ്ടെടുത്ത അനേകം ഔഷധപച്ചകളെ പരിചയപ്പെടുത്തുകയാണ് എം.എസ്.സാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനു കീഴിലെ സീഡ് കെയര്‍ യൂണിറ്റുകള്‍.വിവിധ ആദിവാസി വിഭാഗത്തിലുള്ളവര്‍ അവരുടെ സമുദായത്തിന്‍റെ പാരമ്പര്യ അറിവുകളില്‍ നിന്നും സ്വാംശീകരിച്ച ഔഷധപച്ചകളെ ഇവരില്‍ നിന്നും നേരിട്ടറിയാം. പോഷകസമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണത്തിന്‍റെ …
കര്‍ക്കടകം കറുത്തിരുണ്ട് പെയ്യുന്നു. മനസ്സിലും മണ്ണിലും കര്‍ക്കടകത്തിന്‍റെ പെരുമഴയുണ്ട്. പഴയകാലത്തിന്‍റെ ആ മഴക്കാഴ്ചകള്‍ ഇന്ന് അന്യമാണ്. എന്നാലും കര്‍ക്കടകത്തിലെ ഇലകളുടെ രുചികള്‍ പഴയ തലമുറയ്ക്ക് നാവിന്‍തുമ്പിലുണ്ടാകും. എന്നാല്‍ ഇന്ന് അത് ആലോചിക്കാനേ വയ്യ. പഴയകാലത്തിന്‍റെ ആ പഴയ രുചിക്കൂട്ടുകള്‍ തിരിച്ചുപിടിക്കാന്‍ ചിലരെങ്കിലും ശ്രമിക്കുന്നുണ്ട്. അത് ആശാവഹമാണ്. കര്‍ക്കടകം ആരോഗ്യപരിചരണത്തിന്‍റെ പ്രാമുഖ്യം കല്‍പ്പിച്ചിരുന്ന …
ഇന്നത്തെ പശുക്കിടാവ് തിരിമുറിയാതെ നറും പാല്‍ ചുരത്തേണ്ട നാളെയുടെ കാമധേനുവാണ്. ക്ഷീരസംരംഭം സുസ്ഥിര വളര്‍ച്ച കൈവരിക്കുന്നതിലും സാമ്പത്തികമായി വിജയിക്കുന്നതിലും ഫാമില്‍ ജനിക്കുന്ന കിടാക്കളുടെ പരിപാലനത്തിന് വലിയ പ്രാധാന്യമുണ്ട്. മാത്രമല്ല പശുക്കളില്‍ വര്‍ഷത്തില്‍ ഒരു പ്രസവം ഉറപ്പാക്കുക എന്നത് ക്ഷിരസംരംഭം വിജയിക്കുന്നതിന് മുഖ്യമാണ്. പശുകിടാക്കളെ മികവുള്ളവയാക്കി മാറ്റാന്‍ ക്ഷീരസംരംഭകര്‍ അറിഞ്ഞിരിക്കേണ്ട പരിപാലനമുറകള്‍ …
നാട്ടിന്‍ പുറങ്ങളില്‍ പഴയ കാലത്ത് പറമ്പുകളുടെ അതിര്‍ത്തി കാത്തുസൂക്ഷിക്കുകയും പിന്നീട് മതിലിന്റെ ഉത്ഭവത്തോടെ ചട്ടികളിലേക്കും ചാക്കുകളിലേക്കും ചേക്കേറിയ ചെമ്പരത്തി ഒരു പരോപകാരിയാണ്. വേരും ഇലകളും പൂവും മനുഷ്യന്റെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കുന്നു. ഇപ്പോള്‍ പൂവിനുവേണ്ടി മാത്രമാണ് ചെമ്പരത്തി നട്ടുവളര്‍ത്തുന്നത് നാട്ടിന്‍പുറങ്ങളില്‍ 40 ഓളം ഇനങ്ങള്‍ കണ്ടു വരുന്നു. ഇതില്‍ കടുത്ത …
വളരെ എളുപ്പത്തിലും എന്നാല്‍ കൂടുതല്‍ വരുമാനവും നേടാവുന്ന ഒന്നാണ് കൂണ്‍കൃഷി. മാംസാഹാരികളും സസ്യാഹാരികളും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമായതിനാല്‍ വിപണിയില്‍ കൂണിന് നല്ല ഡിമാന്റുണ്ട്. കൂണ്‍കൃഷിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന് വയനാട് അമ്പലവയല്‍ ആസ്ഥാനമായുള്ള സൊസൈറ്റി ഫോര്‍ എജ്യുക്കേഷന്‍ & ഇന്റഗ്രല്‍ ഡവലപ്‌മെന്റ് (സീഡ്) കര്‍ഷകര്‍ക്ക് കൂണ്‍കൃഷിയില്‍ പരിശീലനം നല്‍കിവരുന്നുണ്ട്. എല്ലാ മാസവും മൂന്നാമത്തെ വെള്ളി, ശനി …
80 മില്ലി ലിറ്റര്‍ വേപ്പെണ്ണയിലേക്ക് 20 മില്ലി ലിറ്റര്‍ ആവണക്കെണ്ണ കൂട്ടിച്ചേര്‍ത്ത മിശ്രിതം തയ്യാറാക്കുക. ഇതിലേക്ക് ആറ് ഗ്രാം ബാര്‍സോപ്പ് അമ്പത് മില്ലി ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച ലായനി സാവധാനം ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ആറ് ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി നന്നായി ഇളക്കുക. ഈ മിശ്രിതത്തിലേക്ക് 120 ഗ്രാം വെളുത്തുള്ളി നല്ലതുപോലെ അരച്ച് …
കന്നുകാലികളെ ബാധിക്കുന്ന സാംക്രമിക ചര്‍മ്മമുഴ രോഗം(എല്‍.എസ്.ഡി.ലംപി സ്‌കിന്‍ ഡിസീസ്) സംസ്ഥാനത്ത് സ്ഥിതീകരിച്ച സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ നിന്ന് മാത്രമേ രോഗം ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ എങ്കിലും മറ്റു പ്രദേശങ്ങളിലെയും കര്‍ഷകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ചര്‍മ്മമുഴ രോഗത്തിന്റെ …