Friday, 19th April 2024

ലോക ക്ഷീരദിനാചരണത്തിന്റെയും ക്ഷീരവാരാചരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം

Published on :

ലോക ക്ഷീരദിനാചരണത്തിന്റെയും ക്ഷീരവാരാചരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നാളെ (ജൂണ്‍ 1-ന്) പകല്‍ 12 മണിക്ക് തിരുവനന്തപുരം, കോവളം, വെളളാര്‍ കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജില്‍ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ച് ശില്പശാലയും സംഘടിപ്പിച്ചിരിക്കുന്നു.…

കൊപ്ര സംഭരണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി പച്ചത്തേങ്ങ സംഭരണം നടത്തുന്നു

Published on :

സംസ്ഥാനത്ത് കൊപ്ര സംഭരണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി കേരഫെഡില്‍ രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികള്‍ മുഖേന പച്ചത്തേങ്ങ സംഭരണം നടത്തുവാന്‍ തീരുമാനിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ പച്ചത്തേങ്ങ സംഭരണ കേന്ദ്രങ്ങള്‍ വി എഫ് പി സി കെ യുടെ വിപണികള്‍ വഴിയും ആരംഭിക്കും. സ്വാശ്രയ കര്‍ഷക സംഘടനകള്‍ക്ക് ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി …

മഴക്കാലത്തെ കാര്‍ഷിക വിളപരിപാലനത്തിനു കര്‍ഷകര്‍ക്കു നല്‍കുന്ന നിര്‍ദേശങ്ങള്‍

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയിലെ കാര്‍ഷിക ദുരന്തനിവാരണ സെല്ലും, ഗ്രാമീണ കൃഷി മൗസം സേവ തൃശ്ശൂരും സംയുക്തമായി മഴക്കാലത്തെ കാര്‍ഷിക വിളപരിപാലനത്തിനു കര്‍ഷകര്‍ക്കു നല്‍കുന്ന നിര്‍ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു
1) പൊതുനിര്‍ദേശങ്ങള്‍: കൃഷിസ്ഥലങ്ങളില്‍, പ്രതേകിച്ച് നെല്‍പാടങ്ങളില്‍ വെള്ളക്കെട്ടുണ്ടെങ്കില്‍ മതിയായ നീര്‍വാര്‍ച്ചാസൗകര്യങ്ങളും, മണ്ണുസംരക്ഷണമാര്‍ക്ഷങ്ങളും ഉറപ്പാക്കുക
2) മഴക്കാലവിളകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ : തുടര്‍ച്ചയായ മഴമൂലം അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടുന്നതിനാല്‍ കാര്‍ഷികവിളകള്‍ക്ക് …

പഴം, പച്ചക്കറി എന്നിവയില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ : പരിശീലനം

Published on :

പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ നാളെ (31.05.2022) പഴം, പച്ചക്കറി എന്നിവയില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്ന വിഷയത്തില്‍ ഒരു പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുളളവര്‍ 6282937809, 0466 2912008 എന്നീ ഫോണ്‍ നമ്പറില്‍ബന്ധപ്പെടുക

 …

തെങ്ങിന്‍തൈകള്‍, ജൈവവളം, ടിഷ്യുകള്‍ച്ചര്‍ വാഴവിത്തുകള്‍, പച്ചക്കറി വിത്തുകള്‍, പച്ചക്കറിതൈകള്‍, കമുകിന്‍ തൈകള്‍, ജൈവകീടനാശിനികള്‍ വില്‍പ്പനയ്ക്ക്

Published on :

തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന കൃഷിവകുപ്പ് വില്‍പ്പനകേന്ദ്രത്തില്‍ നല്ലയിനം തെങ്ങിന്‍തൈകള്‍, ജൈവവളം, ടിഷ്യുകള്‍ച്ചര്‍ വാഴവിത്തുകള്‍, പച്ചക്കറി വിത്തുകള്‍, പച്ചക്കറിതൈകള്‍, കമുകിന്‍ തൈകള്‍, ജൈവകീടനാശിനികള്‍ എന്നിവ വില്‍പ്പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746692422 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

 …

സങ്കരയിനം തീറ്റപ്പുല്‍ നടീല്‍ വസ്തുക്കള്‍ വില്പനക്ക്

Published on :

കേരള വെറ്ററിനറി സര്‍വകലാശാലക്ക് കീഴില്‍ മണ്ണുത്തി യൂണിവേഴ്‌സിറ്റി ലൈവ് സ്‌റ്റോക്ക് ഫാമില്‍ സങ്കരയിനം തീറ്റപ്പുല്‍ നടീല്‍ വസ്തുക്കള്‍ വില്പനക്ക് തയ്യാറായിട്ടുണ്ട്്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി 9656090440, 7994996019, 0487 – 2370302 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.…

പ്രളയകാലത്തെ പ്രതിസന്ധികള്‍ തരണം ചെയ്യാം

Published on :

പ്രളയകാലത്തെ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 2020-2021 സാമ്പത്തിക വര്‍ഷം ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ കന്നുകാലികളെ സംരക്ഷിക്കുന്നതിനായി ചമ്പക്കുളം ബ്‌ളോക്കില്‍ നെടുമുടി ഗ്രാമപഞ്ചായത്തില്‍ ചെമ്പുംപുറം ക്ഷീരസംഘത്തിന്റെ 15 സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച മള്‍ട്ടിപര്‍പ്പസ് എലിവേറ്റഡ് കമ്മ്യൂണിറ്റി കാറ്റില്‍ ഷെഡിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. …

ഇടവേള കൂടിയ ടാപ്പിങ്‌രീതികള്‍, യന്ത്രവത്കൃത ടാപ്പിങ് : പരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഇടവേള കൂടിയ ടാപ്പിങ്‌രീതികള്‍, യന്ത്രവത്കൃത ടാപ്പിങ് എന്നിവയില്‍ പരിശീലനം നല്‍കുന്നു. കോട്ടയത്തുള്ള എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ച് മെയ് 25-ന് നടത്തുന്ന പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പരിലോ 7306464582 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടേണ്ടതാണ്.…

എഫ് ആന്റ് ബി മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Published on :

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ (കെപ്‌കോ) കിഴില്‍ പേട്ടയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ എഫ് ആന്റ് ബി മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 35-നും 60 വയസിനും ഇടയിലുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന്‍ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പാസായിരിക്കണം. 10 വര്‍ഷത്തില്‍ കുറയാത്ത മുന്‍പരിചയം ഉണ്ടായിരിക്കണം. സ്ഥാപനത്തിന്റെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന …

റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം

Published on :

റബ്ബര്‍തോട്ടങ്ങളില്‍ ഇടവിളകള്‍ കൃഷിചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയുന്നതിന് റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞ മെയ് 19ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കോള്‍ സെന്ററില്‍ കര്‍ഷകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നതാണ്. 0481 2576622 എന്നതാണ് കോള്‍ സെന്റര്‍ നമ്പര്‍.…