Friday, 18th October 2024

 

കൃഷിഭവനുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കാര്‍ഷിക രംഗത്തെപ്പറ്റി മനസ്സിലാക്കുവാനും ക്രോപ്പ് പ്ലാനിംഗ് & കള്‍ട്ടിവേഷന്‍, മാര്‍ക്കറ്റിംഗ്, എക്സ്റ്റന്‍ഷന്‍, അഡ്മിനിസ്‌ട്രേഷന്‍, അനുബന്ധ മേഖലകള്‍ എന്നിവയില്‍ പ്രായോഗിക പരിശീലനം നേടുവാനും അവസരം ഒരുക്കുന്ന ഇന്റേണ്‍ഷിപ് പദ്ധതിയിലേക്ക് കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. യോഗ്യത- വി.എച്ച്.എസ്.ഇ (അഗ്രി), കൃഷി ശാസ്ത്രത്തില്‍ /ജൈവ കൃഷിയില്‍ ഡിപ്ലോമ. പ്രായം – 01/08/2024 ല്‍ 18 മുതല്‍ 41 വയസ്സു വരെ. തെരെഞ്ഞടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ പ്രോത്സാഹനമായി നല്‍കുന്നതാണ്. പരമാവധി ആറു മാസം (180 ദിവസം) ആയിരിക്കും ഇന്റേണ്‍ഷിപ്പിന്റെ കാലാവധി. താല്പര്യമുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ www.keralaagriculture.gov.in (വെബ് സൈറ്റില്‍ 13/09/2024 വരെ ഓണ്‍ലൈനായും നേരിട്ടും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നാണ്. അപേക്ഷ ഫോറം വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഇന്റര്‍വ്യൂ വേളയില്‍ സമര്‍പ്പിക്കേണ്ടതാണ്. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ കൃഷിഭവനുകളിലാണ് നിയോഗിക്കപ്പെടുന്നത്. വിജയകരമായി ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായിരിക്കും. പ്രവൃത്തി പരിചയ സാക്ഷ്യ പത്രമായി ഇത് ഉപയോഗിക്കാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *