Friday, 18th October 2024

 

സംസ്ഥാന കൃഷി വകുപ്പ് പുതുതായി പണികഴിപ്പിക്കുന്ന കാബ്‌കോ എക്‌സ്‌പോ സെന്ററിന്റേയും ആന്റ് അഗ്രി പാര്‍ക്കിന്റേയും ശിലാസ്ഥാപനം ആനയറ വേള്‍ഡ് മാര്‍ക്കറ്റ് കോമ്പൗണ്ടില്‍ ഇന്ന് (2024 ഓഗസ്റ്റ് 17) രാവിലെ പതിനൊന്നര മണിക്ക് കൃഷിവകുപ്പ് മന്ത്രി നിര്‍വഹിക്കും. സംസ്ഥാനതല കര്‍ഷക ദിന ഉദ്ഘാടനവും 2023 വര്‍ഷത്തെ കര്‍ഷക അവാര്‍ഡ് വിതരണവും കൃഷിവകുപ്പിന്‍്‌റെ കാര്‍ഷിക സേവനങ്ങള്‍ക്കുള്ള ഏകജാലക സംവിധാനമായ കതിര്‍ ആപ്പിന്‍്‌റെ ലോഞ്ചും ചിങ്ങം ഒന്ന് 2024 ആഗസ്റ്റ് 17 ന് ശനിയാഴ്ച് വൈകിട്ട് 3 മണിക്ക് കേരള നിയമസഭ കോപ്ലക്‌സിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നതാണ്. ചടങ്ങില്‍ കൃഷിവകുപ്പ് മന്തി പി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും. കര്‍ഷകര്‍ക്ക് എല്ലാം സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന സംയോജിത സംവിധാനമണ് കതിര്‍ വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്പും. കതിര്‍ ആപ്പിന്റെ ഉദ്ഘാടനവും ഈ അവസരത്തില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും. സംസ്ഥാനത്തെ കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്തുവാന്‍ ലക്ഷ്യമിട്ട് കൃഷിവകുപ്പ് തയ്യാറാക്കിയിട്ടുള്ള നൂതന സംരംഭമായ ‘അനുഭവം’ ,. ‘നവോത്ഥാന്‍ പദ്ധതി ‘ ഭൂമി വിട്ടു നല്‍കുവാന്‍ താല്പര്യമുള്ള വ്യക്തികള്‍, ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ ഇടപെടലിലൂടെ ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന നവോത്ഥാന്‍. വിവിധ കാര്‍ഷിക പദ്ധതികളും പ്രവര്‍ത്തനങ്ങളും കൂടുതല്‍ ജനകീയവും സുതാര്യവുമാക്കാനും പൊതുജനങ്ങള്‍ക്ക് ലൈവായി കാണുവാനും ലക്ഷ്യമിട്ട് നടപ്പിലക്കുന്ന ‘വെളിച്ചം’ എന്നീ പദ്ധതികളുടെ പ്രഖ്യാപനവും തദവസരത്തില്‍ നടത്തുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *