Thursday, 12th December 2024

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളില്‍/കേന്ദ്രങ്ങളില്‍ 2024 -25 അധ്യയന വര്‍ഷം ഒരുവര്‍ഷം ദൈര്‍ഘ്യമുളള ഡിപ്ലോമ കോഴ്‌സുകളിലേക്ക് സര്‍ക്കാര്‍, വ്യവസായം, പൊതുമേഖല, സര്‍വകലാശാല, മറ്റു സര്‍ക്കാര്‍ സഹായം ലഭ്യമായ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഉദ്യോഗത്തില്‍ ഇരിക്കുന്നവരില്‍ നിന്നും നിരാക്ഷേപത്രം/ സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷകള്‍ ക്ഷണിക്കുന്നു.പിജി ഡിപ്ലോമ കോഴ്‌സുകള്‍- ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്ററ്റിക്‌സ് കാര്‍ഷിക കോളേജ് വെള്ളാനിക്കര, ഫുഡ് ഇന്‍ഡസ്ട്രി മാനേജ്‌മെന്റ് ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ കാര്‍ഷിക കോളേജ് വെള്ളാനിക്കര, ഹൈടെക് ഹോര്‍ട്ടികള്‍ച്ചര്‍ കാര്‍ഷിക കോളേജ്& ആര്‍.എ.ആര്‍.എസ് അമ്പലവയല്‍, അഗ്രികള്‍ച്ചറല്‍ എക്‌സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ് കാര്‍ഷിക കോളേജ് വെള്ളായണി, ഇന്റഗ്രേറ്റഡ് ഫാം മാനേജ്‌മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍, മണ്ണുത്തി. വിശദവിവരങ്ങള്‍ക്ക് www.admissions.kau.in എന്ന വെബസൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 04.08.2024. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് 0487 2438139 എന്ന നമ്പറില്‍ ഓഫീസ് സമയത്ത് ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *