Thursday, 12th December 2024

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ വെള്ളാനിക്കരയില്‍ പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യ ഏകോപിത ഔഷധസസ്യ ഗവേഷണ കേന്ദ്രത്തില്‍ തൃശൂര്‍ ജില്ലയില്‍ അധിവസിക്കുന്ന പട്ടികവര്‍ക്ഷ വിഭാഗക്കാര്‍ക്ക് ‘ഔഷധസസ്യങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും’ എന്ന വിഷയത്തില്‍ ഒരു സൗജന്യ ഏകദിന പരിശീലന പരിപാടി സെപ്തംബര്‍ അവസാനവാരം സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്ക് പങ്കെടുക്കുവാന്‍ അവസരം. താത്പര്യമുള്ളവര്‍, രജിസ്റ്റര്‍ ചെയ്യുന്നതിനായി 18.9.2023 തീയതി 4 മണിക്ക് മുന്‍പായി 10 മണി മുതല്‍ 4 മണി വരെയുളള സമയങ്ങളില്‍ 9188498477, 0487 2438477 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *