Friday, 18th October 2024

തിരുവനന്തപുരം ജില്ലയിൽ മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രകടനം കാഴ്ച വെച്ച പ്രവർത്തനങ്ങളിലേർപ്പെട്ട കർഷകരെ ആദരിക്കുന്നു. മികച്ച ക്ഷീര കർഷകൻ കെ. എൻ വിജയകുമാർ, മികച്ച സമ്മിശ്ര കർഷകൻ ആയി അജിത് കുമാർ എം. കെ എന്നിവരെയാണ് അവാർഡിനായി തിരഞ്ഞെടുത്തത് .

തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജേതാക്കൾക്കുള്ള പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യും.

ചടങ്ങിനോടാനുബന്ധിച്ചു ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ തൊഴിലാളികൾക്കുള്ള ക്വാർട്ടേഴ്‌സ് ഉദ്ഘാടനവും മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. രാവിലെ 10 മണി മുതൽ   ” ചർമമുഴരോഗവും പ്രതിരോധ മാർഗങ്ങളും ” എന്ന വിഷയത്തിൽ കർഷകർക്ക് അവബോധ ക്ലാസ്സ്‌ നൽകും. ജില്ലയിലെ മൃഗസംരക്ഷണവകുപ്പിന്റെ വിവിധ പദ്ധതികളിൽ സ്തുതാർഹ്യമായ സേവനം കാഴ്ച വെച്ച ഉദ്യോഗസ്ഥരെ വകുപ്പ് ഡയറക്ടർ ഡോ. എ. കൗശിഗൻ ഐ. എ. എസ് ആദ
രിക്കും. വട്ടിയൂർക്കാവ് എം. എൽ. എ അഡ്വ. വി. കെ പ്രശാന്ത് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഡി. സുരേഷ്കുമാർ മുഖ്യാതിഥിയായി പങ്കെടുക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *