Thursday, 12th December 2024

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള 2022-23 സാമ്പത്തിക വര്‍ഷം രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായത്തോടെ വാഴ, പച്ചക്കറി എന്നിവയ്ക്ക് തുറസ്സായ സ്ഥലത്ത് കൃത്യതാ കൃഷിക്ക് അപേക്ഷ ക്ഷണിക്കുന്നു. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട,് മലപ്പുറം, കോഴിക്കോട,് കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തുള്ളിനന സൗകര്യത്തോടുകൂടിയുള്ള കൃഷി, പ്ലാസ്റ്റിക് മള്‍ച്ചിംഗ് എന്നീ ഘടകങ്ങള്‍ ചെയ്യുന്ന യൂണിറ്റുകള്‍ക്കാണ് ധനസഹായം നല്‍കുക. ഇത്തരത്തില്‍ വാഴയ്ക്ക് ഹെക്ടര്‍ ഒന്നിന് 96,000 രൂപയും പച്ചക്കറി ഹെക്ടര്‍ ഒന്നിന് 91,000 രൂപയും ധനസഹായം അനുവദിക്കുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായി കൃഷിയിടം സ്ഥിതി ചെയ്യുന്ന പരിധിയിലെ കൃഷിഭവനുമായോ ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുമായോ ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ ഓഫീസുകളുടെ ഫോണ്‍ നമ്പരിനും www.shm.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0471 2330857, 9188954089 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *