ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം കുടപ്പനക്കുന്ന്
മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ( ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്റർ ) ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മൽസരങ്ങൾ സംഘടിപ്പിക്കുന്നു. ജനുവരി 19 വ്യാഴാഴ്ച്ച യു.പി വിഭാഗത്തിനും ജനുവരി 20 വെള്ളിയാഴ്ച്ച ഹൈസ്കൂൾ വിഭാഗത്തിനും ജനുവരി 21 ശനിയാഴ്ച ഹയർസെക്കണ്ടറിക്കാർക്കും നടത്തുന്നതാണ്. ക്വിസ് ( രാവിലെ 10.30 -11.30 am ) ഉപന്യാസ രചന ( ഉച്ചയ്ക്ക് 12 -1 pm ) ചിത്രരചന ( വാട്ടർ കളർ ) ( 2-3 pm ) , പെയ്ന്റിംഗ് ( 3.30-4.30 pm) എന്നിങ്ങനെയാണ് മൽസരക്രമം. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് സ്കളിനെ പ്രതിനിധീകരിച്ചോ അല്ലെങ്കിൽ സ്കൂൾ മേലധികാരിയുടെ സമ്മതപത്രം സഹിതം നേരിട്ടോ പങ്കെടുക്കാവുന്നതാണ്. ഒന്നും രണ്ടും സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ്, ഫലകം എന്നിവ ജന്തുക്ഷേമ വാരാചരണം സമാപന സമ്മേളനത്തിൽ വെച്ച് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി സമ്മാനിക്കും.
Leave a Reply