* പാവലില്‍ മൃദുരോമപൂപ്പല്‍ കണ്ടാല്‍ ഉണങ്ങിയതും രോഗബാധയേറ്റതുമായ ഇലകളും വള്ളികളും മുറിച്ചുമാറ്റി നശിപ്പിച്ചതിനുശേഷം മാംഗോസെബ് എന്ന കുമിള്‍ നാശിനി മൂന്ന് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിക്കുക
* മൂടിക്കെട്ടിയ അന്തരീക്ഷ സ്ഥിതി തുടരുമ്പോള്‍ നെല്ലില്‍ ഓലചുരുട്ടി പുഴുവിനെ കാണാന്‍ സാധ്യതയുണ്ട്. ഇവയെ നിയന്ത്രിക്കുന്നതിനായി ഒരു ഏക്കര്‍ പാടശേഖരത്തിന് രണ്ട് സിസി ട്രൈക്കോകാര്‍ഡ് ചെറുകഷണങ്ങളായി മുറിച്ച് വയലിന്റെ പലഭാഗത്ത് ഓലയുടെ അടിഭാഗത്തായി കുത്തിവയ്ക്കുക. അല്ലെങ്കില്‍ മൂന്നു മില്ലി ക്ലോറാന്‍ട്രാനിലിപ്രോള്‍ 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു തളിക്കുക.
Thursday, 12th December 2024
Leave a Reply