വിവിധ വിളകളില്‍ ശലഭ പുഴുക്കളുടെ ആക്രമണം കാണുന്നു. വേപ്പിന് കുരു സത്ത് 5 ശതമാനം (നന്നായി പൊടിച്ച വേപ്പിന് കുരു 50 ഗ്രാം കിഴികെട്ടി ഒരു ലിറ്റര്‍ വെളളത്തില്‍ മുക്കി 12 മണിക്കൂര്‍ വെക്കുക. ശേഷം കിഴി നന്നായി പലതവണ പിഴിഞ്ഞ്, പുറത്തു വരുന്ന വെളളം ക്ലിയര്‍ ആകുന്നതുവരെ പിഴിഞ്ഞെടുത്തത്) തളിച്ച് കൊടുക്കാം. ബിവേറിയ ബസിയാന 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കാം. ക്ലോറാന്ട്രാനില്പ്രോള് 18.5 എസ്.സി. മൂന്നു മില്ലി പത്തു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കാം.
Leave a Reply