റബ്ബര്‍തോട്ടമേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി റബ്ബര്‍ബോര്‍ഡ് നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികള്‍ക്ക് അപേക്ഷ നല്‍കാം. തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസധനസഹായം പതിനൊന്നാം ക്ലാസ്സു മുതലുള്ള കുട്ടികള്‍ക്കാണ് നല്‍കുന്നത്. ബിരുദതലം മുതലുള്ളവര്‍ പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റ് ലഭിച്ചശേഷം നാലുമാസത്തിനുള്ളില്‍ അപേക്ഷ നല്‍കിയിരിക്കണം. ഭവനരഹിതരായ തൊഴിലാളികള്‍ക്ക് സ്വന്തം സ്ഥലത്ത് വീടുപണിയുന്നതിന് ധനസഹായം ലഭിക്കും. ചെറുകിടത്തോട്ടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ചികിത്സാച്ചെലവിന്റെ ഒരു നിശ്ചിതതുകയും ധനസഹായമായി നല്‍കും. ചെറുകിടത്തോട്ടങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകളായ ടാപ്പര്‍മാരുടെയും അവരുടെ രണ്ട് പെണ്‍മക്കളുടെയും വിവാഹത്തിനും ബോര്‍ഡ് ധനസഹായം നല്‍കും. അതോടൊപ്പം സ്ത്രീടാപ്പര്‍മാര്‍ക്ക് പ്രസവച്ചെലവുകള്‍ക്ക് നിശ്ചിതതുക സഹായധനമായി നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡിന്റെ റീജിയണല്‍
ഓഫീസുകളിലോ 0481 2576622 എന്ന കോള്‍സെന്റര്‍ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.
Thursday, 12th December 2024
Leave a Reply