Thursday, 10th July 2025

 

നാളികേര വികസന ബോര്‍ഡിന്റെ കേര സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി തെങ്ങുകയറ്റ തൊഴിലാളികള്‍ക്കും, നീര ടെക്‌നീഷ്യന്‍മാര്‍ക്കും പരമാവധി ഏഴ് ലക്ഷം രൂപ വരെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. ഈ പദ്ധതിയിന്‍ കീഴില്‍ ഇതുവരെ അഞ്ച് ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് പരിരക്ഷയായി നല്‍കിയിരുന്നത്. രണ്ട് ലക്ഷം രൂപ വരെ ചികിത്സാ ചിലവുകള്‍ക്കുള്ള ധനസഹായമായും ലഭിക്കും. 18 നും 65 നും ഇടയില്‍ പ്രായമുള്ള തെങ്ങുകയറ്റ തൊഴിലാളികള്‍ക്കും, നീര ടെക്‌നീഷ്യന്‍മാര്‍ക്കും ഒരു വര്‍ഷത്തേക്ക് ഗുണഭോക്ത്യ വിഹിതമായ 239/- രൂപ വാര്‍ഷിക പ്രീമിയമായടച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ നേടാവുന്നതാണ്. നാളികേര വികസന ബോര്‍ഡിന്റെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഈ പദ്ധതി പ്രകാരം ആദ്യ വര്‍ഷം ഇന്‍ഷുറന്‍സ് പരിരക്ഷ സൗജന്യമായി ലഭിക്കും. കൃഷി ഓഫീസര്‍/പഞ്ചായത്ത് പ്രസിഡന്റ്/കോക്കനെട്ട് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍/ സിപി സി ഡയറക്ടര്‍ തുടങ്ങിയവര്‍ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഫോറം, വയസ്സ് തെളിയിക്കുന്ന രേഖയോടൊപ്പം, ഡിമാന്‍ഡ് ഡ്രാഫ്റ്റ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സഹിതം ചെയര്‍മാന്‍, നാളികേര വികസന ബോര്‍ഡ്, കേര ഭവന്‍, എസ്ആര്‍വി റോഡ്, കൊച്ചി – 682011, എന്ന വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നാളികേര വികസന ബോര്‍ഡിന്റെ വെബ്‌സൈറ്റിലോ www.coconutboard.gov.in, സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗവുമായോ, 0484-2377266, ഋഃ.േ 255 ബന്ധപ്പെടുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *