Saturday, 7th September 2024

 

ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2024 സെപ്റ്റംബര്‍ 11, 12 തീയതികളില്‍ 2 ദിവസത്തെ ‘സുരക്ഷിതമായ പാല്‍ ഉല്പാദനം എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍ ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തിരമോ, അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍മാര്‍ മുഖാന്തിരമോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കഴിഞ്ഞ 3 വര്‍ഷങ്ങളിലെപ്പോഴെങ്കിലും ഇതേ പരിശീലനത്തില്‍ ഓഫ് ലൈനായി പങ്കെടുത്തിട്ടുള്ളവര്‍ക്ക് ഈ പരിശീലനത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. പരിശീലനാര്‍ത്ഥികള്‍ 2024 സെപ്റ്റംബര്‍ 9ന് വൈകുന്നരം 5 മണിക്ക് മുമ്പായി താഴെ കാണിച്ചിരിക്കുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും പരിശീലനത്തിനെത്തുമ്പോള്‍ ഹാജരാക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 20/ രൂപ. പകര്‍പ്പും കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍. 8089391209, 0476 – 2698550

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *