Friday, 18th October 2024

 

കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം ‘കൂണ്‍ കൃഷി’ എന്ന വിഷയത്തില്‍ ഒരു ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 സെപ്റ്റംബര്‍ മാസം 19 ന് ആരംഭിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 18 നകം ഈ കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 20 ദിവസം ദൈര്‍ഘ്യമുള്ള കോഴ്‌സ് പൂര്‍ണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. ഒന്‍പത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്‌സ് കെ.എ.യു. ങഛഛഇ പ്ലാറ്റ്‌ഫോമിലൂടെ പഠിതാവിന്റെ സൗകര്യാര്‍ത്ഥം പ്രയോജനപ്പെടുത്താവുന്നതാണ്. ഫൈനല്‍ പരീക്ഷ പാസ്സാവുന്ന പഠിതാക്കള്‍ക്ക് ആവശ്യമെങ്കില്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. സര്‍ട്ടിഫിക്കറ്റിന് നിശ്ചിത ഫീസ് ഈടാക്കുന്നതാണ്. www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഈ പരിശീലന കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സെപ്റ്റംബര്‍ 19 മുതല്‍ ‘പ്രവേശനം’ എന്ന ബട്ടണ്‍ ക്ലിക് ചെയ്ത് യുസര്‍ ഐഡിയും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാവുന്നതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *