Friday, 18th October 2024

 

ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 3 മുതല്‍ 7 വരെ അഞ്ചു ദിവസത്തെ ‘ശാസ്ത്രീയ പശു പരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. താല്‍പര്യമുള്ള ക്ഷീര കര്‍ഷകര്‍ ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തിരമോ, അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍മാര്‍ മുഖാന്തിരമോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെപ്പോഴെങ്കിലും ഇതേ പരിശീലനത്തില്‍ ഓഫ് ലൈന്‍ ആയി പങ്കെടുത്തിട്ടുള്ളവര്‍ക്ക് ഈ പരിശീലനത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. പരിശീലനാര്‍ത്ഥികള്‍ 2024 ആഗസ്റ്റ് 31-ന് വൈകുന്നരം 5 മണിക്ക് മുമ്പായി 8089391209, 0476 – 2698550 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും പരിശീലനത്തിനെത്തുമ്പോള്‍ ഹാജരാക്കേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *