Saturday, 7th September 2024

അവക്കാഡോയ്ക്ക് പ്രിയമേറുന്നു. സീസണ്‍ ആരംഭിച്ച ജനുവരിയില്‍ കിലോക്ക് 230 രൂപ വരെയാണ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്. വിളവെടുപ്പ് അവസാനിക്കാറായതോടെ 100 രൂപ വരെയായും അവക്കാഡോയുടെ വില കുറഞ്ഞു. അമ്പലവയലിലും പരിസര പ്രദേശങ്ങളിലുമാണ് കൂടുതലായും അവക്കാഡോ (വെണ്ണപ്പഴം) കൃഷി കൂടുതലായും കണ്ടുവരുന്നത്.
ഇടമഴ ലഭിക്കാത്തതിന്റെ ചെറിയ പ്രശ്‌നമൊഴിച്ചാല്‍ ഉല്‍പാദനം വര്‍ധിച്ചത് ഈ സീസണില്‍ അവക്കാഡോ വിപണിയെയും സജീവമാക്കി. ഉയര്‍ന്ന ഗുണമേന്മയുള്ള പഴങ്ങള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന വില ലഭിക്കുന്നത്.
സീസണ്‍ അവസാനിക്കാനിരിക്കെ അവക്കാഡോ ഉല്‍പാദനത്തില്‍ വന്‍ വര്‍ധന. സീസണ്‍ ആരഭിച്ച ജനുവരിയില്‍ കിലോയ്ക്ക് 230 രൂപ വരെയാണ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്. വിളവെടുപ്പ് അവസാനിക്കാറായതോടെ 100 രൂപ വരെയായി താഴ്ന്നു. ജില്ലയില്‍ അമ്പലവയലിലും പരിസരപ്രദേശങ്ങളിലുമാണ് അവക്കാഡോ കൃഷി കൂടുതലായുള്ളത്.
ഇടമഴ ലഭിക്കാത്തതിന്റെ ചെറിയ പ്രശ്‌നമൊഴിച്ചാല്‍ ഉല്‍പാദനം വര്‍ധിച്ചത് ഈ സീസണില്‍ അവക്കാഡോ വിപണിയെയും സജീവമാക്കി ഉയര്‍ന്ന ഗുണമേന്മയുള്ള പഴങ്ങള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന വില ലഭിക്കുന്നത്.
ഇരുണ്ട ആകൃതിയും, തിളക്കമുള്ള തൊലിയും ഇടത്തരം വലുപ്പവുമുള്ള അവക്കാഡോയാണ് ഒന്നാംതരത്തില്‍ ഉള്‍പ്പെടുന്നത്. വിളവെടുക്കുന്ന സമയത്ത് കേടുപാടുകള്‍ സംഭവിച്ചാല്‍ വില കുറയും. ഗ്രേഡ് നോക്കിയാണ് കര്‍ഷകരില്‍ നിന്നും കച്ചവടക്കാര്‍ അവക്കാഡോ വാങ്ങുന്നത്. പുള്ളിക്കുത്തൊക്കെ വീണു ഗുണമേന്മ കുറഞ്ഞവക്ക് ഇപ്പോള്‍ 30, 35 രൂപ വരെയാണ് കിലോക്ക് ലഭിക്കുന്നത്. അത്യാവശ്യം വില ലഭിക്കുന്നതിനാലും ഒരു മരത്തില്‍ തന്നെ നല്ല വിളവുമുണ്ടാകുമെന്നതിനാലും കര്‍ഷകനും അവക്കാഡോ കൃഷി ലാഭമുള്ളതാണ്. കുറെക്കാലം ഒരു മരത്തില്‍ നിന്ന് വിളവു ലഭിക്കും. കേടുകളും രോഗങ്ങളും കുറവാണെന്നതും കര്‍ഷകന്‍ ആശ്വാസമാണ്. കഴിഞ്ഞ വര്‍ഷം കാലാവസ്ഥ വ്യതിയാനത്തില്‍ ഉല്‍പാദനം വന്‍ തോതില്‍ കുറഞ്ഞതിനാല്‍ മുന്തിയ ഇനം അവക്കാഡോയ്ക്ക് കിലോയ്ക്ക് 250 വരെ രൂപവരെ ലഭിച്ചിരുന്നു.
ഇത്തവണ സീസണ്‍ ആരംഭത്തില്‍ നല്ലവില ലഭിച്ചിരുന്നു. ഒന്നോ രണ്ടോ ആഴ്ച്ചക്കുള്ളില്‍ വിളവെടുപ്പ് അവസാനിക്കും അമ്പലവയലിലെയും പരിസര പ്രദേശങ്ങളിലെയും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നായി ദിവസേന ടണ്‍ കണക്കിന് അവക്കാഡോയാണ് കയറ്റുമതി ചെയ്യുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ ഇടങ്ങളിലേക്കും അവാക്കാഡോ കയറ്റുമതി ചെയ്യുന്നുണ്ട്. കൊച്ചി, തൃശൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലേക്കും ഇവിടെ നിന്നുള്ള അവക്കാഡോ എത്തുന്നുണ്ട്. ആരോഗ്യദായകവും പോഷക സമ്പുഷ്ടവുമായ അവക്കാഡോയ്ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും വ്യാപാരികള്‍ പറയുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *