Friday, 18th October 2024

 

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന രോഗകീട
നിയന്ത്രണം ജൈവ ജീവാണു മാര്‍ഗങ്ങളിലൂടെ എന്ന വിഷയത്തിലെ സൗജന്യ
ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 ഓഗസ്റ്റ് 26 ന് ആരംഭിക്കുന്നു.
കേരള കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞര്‍ കൈകാര്യം ചെയ്യുന്ന ഈ കോഴ്‌സില്‍
പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ഓഗസ്റ്റ് 25 നകം ഈ കോഴ്‌സില്‍ രജിസ്റ്റര്‍
ചെയ്യേണ്ടതാണ്. 24 ദിവസം ദൈര്‍ഘ്യമുള്ളതും പൂര്‍ണ്ണമായും മലയാളത്തില്‍
പരിശീലിപ്പിക്കുന്ന കോഴ്‌സ് പത്ത് സെഷനുകളിലായി കെ.എ.യു. MOOC പ്ലാറ്റ്‌ഫോമിലൂടെ
പ്രയോജനപ്പെടുത്താവുന്നതാണ്. നിശ്ചിത ഫീസ് ഈടാക്കി സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്.
www.celkau.in/MOOC എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഈ പരിശീലന കോഴ്‌സില്‍ രജിസ്റ്റര്‍
ചെയ്യാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഓഗസ്റ്റ് 26 മുതല്‍ പ്രവേശനം എന്ന ബട്ടണ്‍ ക്ലിക്ക്
ചെയ്ത് യുസര്‍ ഐഡിയും പാസ്സ ്‌വേര്‍ഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *