* എഫിമെറല്‍ ഫീവര്‍ (ബിഇഎഫ്) കന്നുകാലികളെയും എരുമകളെയും ബാധിക്കുന്ന ഒരു രോഗമാണ്, ഇത് ചെറിയ പനി, വിറയല്‍, മുടന്തല്‍, പേശികളുടെ കാഠിന്യം എന്നിവയാല്‍ അടയാളപ്പെടുത്തുന്നു. ഈ രോഗം പാലുല്‍പാദനം കുറയാനും പ്രത്യുല്‍പാദനശേഷി കുറയാനും ഗര്‍ഭച്ഛിദ്രത്തിനും കാരണമാകും.ചികിത്സ: ഫിനൈല്‍ ബ്യൂട്ടാസോണ്‍ സോഡിയം (200 മില്ലിഗ്രാ) 10 മില്ലി/ കന്നുകാലികള്‍ക്ക് 3 ദിവസത്തേക്ക് രണ്ട് ഡോസുകളിലായി നല്‍കണം.
* കറവപ്പശുക്കളില്‍ അകിടുവീക്കം- രോഗം വരുന്നത് തടയാനായി പശുക്കളുടെയും പരിസരങ്ങളുടെയും ശുചിത്വം എപ്പോഴും ഉറപ്പുവരുത്തുക, കറവയന്ത്രം ഓരോ തവണയും ഉപയോഗം കഴിഞ്ഞയുടനെ കഴുകി സൂക്ഷിക്കുക. പ്രാണിശല്യം നിയന്ത്രിക്കുക, പശുക്കള്‍ക്ക് രോഗപ്രതിരോധ ശേഷി നല്‍കുന്ന ടോണിക്കുകള്‍ നല്‍കുക. രോഗ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ എത്രയും പെട്ടെന്ന് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടുക. പ്രാരംഭഘട്ടത്തില്‍ തന്നെ ചികിത്സ നല്‍കിയാല്‍ രോഗം ഫലപ്രദമായി നിയന്ത്രിക്കാം..
Thursday, 10th July 2025
Leave a Reply