Thursday, 12th December 2024

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധിയുടെ ഭാഗമായി കേരള മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി ഉരുക്കള്‍ക്ക് 2024 ഓഗസ്റ്റ് 1-ാം തീയതി മുതല്‍ 30 പ്രവൃത്തി ദിവസങ്ങളിലായി കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് അഞ്ചാംഘട്ടവും ചര്‍മമുഴരോഗപ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഘട്ടവും നടത്തുന്നു. പ്രസ്തുത വാക്‌സിനേഷനുകള്‍ക്ക് വാക്‌സിനേറ്റര്‍മാര്‍, സഹായികള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വാക്‌സിനേറ്റര്‍ -ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുളള പ്രദേശത്തെ പരിചയസമ്പന്നരും സര്‍വ്വീസില്‍ നിന്നും വിരമിച്ചവരുമായ ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, ഫീല്‍ഡ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍മാര്‍, സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇല്ലാത്തതും, കേരള സ്‌റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉളളവരുമായ വെറ്ററിനറി ഡോക്ടര്‍മാര്‍ എന്നിവരുടെ പക്കല്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 30 ദിവസത്തെ ക്യാമ്പെയ്‌നില്‍ പങ്കെടുത്ത് ടാര്‍ജറ്റ് തികച്ച് വാക്‌സിനേഷന്‍ നടത്തുന്നതിന് പരമാവധി 15000/- രൂപ (പതിനയ്യായിരം രൂപ മാത്രം) ഹോണറേറിയമായി നല്‍കുന്നതും, കൂടാതെ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ വാക്‌സിനേഷന്‍ ചാര്‍ജ്ജും നല്‍കുന്നതാണ്.
സഹായികള്‍ – ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുളള പ്രദേശത്തെ പൂര്‍ണകായിക ആരോഗ്യമുളള, മൃഗസംരക്ഷണ വകുപ്പില്‍ നിന്നും വിരമിച്ച അറ്റന്‍ഡര്‍മാര്‍/പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍, 18 വയസ്സിന് മുകളില്‍ പ്രായമുളള വി.എച്ച്.എസ്.സി പാസ്സായവര്‍, കേരള വെറ്ററിനറി ആന്‍്‌റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍, സാമൂഹിക സന്നദ്ധസേന വോളന്റിയര്‍മാര്‍, 18 വയസ്സിന് മുകളില്‍ പ്രായമുളള സ്ഥലപരിചയമുളളതും, കായികക്ഷമതയുളളതും, ജനസമ്മതിയുളളവരുമായ യുവതീ- യുവാക്കള്‍ എന്നിവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പശുക്കളെ കൈകാര്യം ചെയ്ത് മുന്‍പരിചയമുളളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതായിരിക്കും. 30 ദിവസത്തെ ക്യാമ്പെയിന്‍ കാലയളവിലേക്ക് പരമാവധി 10,000/- രൂപ (പതിനായിരം രൂപ മാത്രം) ഹോണറേറിയം നല്‍കുന്നതാണ്. അപേക്ഷകള്‍ വെള്ളകടലാസ്സില്‍ തയ്യാറാക്കിയ ബയോഡാറ്റ സഹിതം തങ്ങള്‍ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള മൃഗാശുപത്രിയില്‍ മാത്രം സ്ഥാപനമേധാവി (ചീഫ് വെറ്ററിനറി ഓഫീസര്‍/സീനിയര്‍ വെറ്ററിനറി സര്‍ജന്‍/ വെറ്ററിനറി സര്‍ജന്‍) മുന്‍പാകെ ആശുപത്രി പ്രവര്‍ത്തന സമയത്ത് 2024 ആഗസ്റ്റ് 1-ാം തീയതി രാവിലെ 10 മണിക്ക് മുന്‍പായി അപേക്ഷ നേരിട്ട് തന്നെ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡിന്റെ കോപ്പി സമര്‍പ്പിക്കേണ്ടതും മേല്‍വിലാസവും, മൊബൈല്‍ നമ്പരും വ്യക്തമായി രേഖപ്പെടുത്തേണ്ടതുമാണ്. അപേക്ഷ പരിഗണിക്കുന്നത് ഒഴിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *