Friday, 18th October 2024

കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് കൃഷിക്ക് അനുയോജ്യമായ ഒരു കിഴങ്ങു വര്‍ഗവിളയാണ് കൂര്‍ക്ക. കേരളത്തില്‍ പ്രധാനമായും മധ്യകേരളത്തില്‍ ഒരു പ്രധാന മഴക്കാല കിഴങ്ങുവര്‍ക്ഷവിളകൂടിയാണ് കൂര്‍ക്ക. ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമായ കൃഷിയാണ് കൂര്‍ക്കയുടേത്. ഇതിനായി ഏപ്രില്‍ മാസാവസാനത്തോടുകൂടി കൃഷിപ്പണികള്‍ തുടങ്ങുന്നു. ഇങ്ങനെ ഒരു ഏക്കര്‍ സ്ഥലത്തേയ്ക്ക് നടുന്നതിനാവശ്യമായ തലകള്‍/തണ്ടുകള്‍ ലഭിക്കുന്നതിനായി ഏകദേശം 70 മുതല്‍ 80 കിലോ കിഴങ്ങ് നഴ്സ്സറിയിലേക്ക് വേണ്ടിവരും. തയ്യാറാക്കിയ വാരങ്ങളില്‍ ഒരു ചാണ്‍ അകലത്തില്‍ കിഴങ്ങുകള്‍ നടാം. ആവശ്യാനുസാരം നനച്ചുകൊണ്ട് നഴ്‌സറി പരിപാലിക്കേണ്ടതാണ്. അമ്‌ളാംശം കൂടുതലുള്ള മണ്ണില്‍ വളപ്രയോഗത്തിന് രണ്ടാഴ്ച്ചമുന്‍പായി ഏക്കറിന് 100 കിലോ മുതല്‍ 250 കിലോ വരെ കുമ്മായം അല്ലെങ്കില്‍ ഡോളോമൈറ്റ് ചേര്‍ത്തുകൊടുക്കണം. കൂര്‍ക്ക തലകള്‍ 30 സെന്റീമീറ്റര്‍ അകലത്തില്‍ തടങ്ങളില്‍ കിടത്തി നടുന്നു. നട്ട് 45 ദിവസത്തിനുശേഷം, കളകള്‍ നീക്കം ചെയ്യുകയും മേല്‍വളമായി 26 കിലോ യൂറിയയും 40 കിലോ പൊട്ടാഷ് വളവും ചേര്‍ത്ത് മണ്ണുകയറ്റി കൊടുക്കണം. കൂര്‍ക്കയില്‍ കീടാക്രമണം നിയന്ത്രിക്കുന്നതിനായി വേപ്പെണ്ണ എമല്‍ഷന്‍ (20 മില്ലി വേപ്പെണ്ണ + 20 ഗ്രാം വെളുത്തുള്ളി + 5 ഗ്രാം ബാര്‍ സോപ്പ് ഒരു ലിറ്റര്‍ വെള്ളത്തില്‍) തളിക്കുക. വേനല്‍ക്കാലത്ത് കൃഷിസ്ഥലം ആഴത്തില്‍ കിളച്ച് സൂര്യതാപീകരണത്തിനു വിധേയമാക്കുക. നിമാ വിരകളുടെ അക്രമണം കുറയ്ക്കുന്നതിനായി ഒരു കെണിവിളയായി മധുരക്കിഴങ്ങ് കൃഷിചെയ്യാവുന്നതാണ്. വിളയുടെ അവശിഷ്ടങ്ങള്‍ വേരോടെ പിഴുത് കത്തിച്ചുകളയുക. നടീല്‍ വസ്തുക്കള്‍ വെള്ളാനിക്കര പച്ചക്കറിശാസ്ത്ര വിഭാഗത്തില്‍ ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പര്‍: 188248481

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *