Thursday, 12th December 2024

കുട്ടനാട്ടില്‍ രണ്ടാംകൃഷി ഇറക്കിയ എടത്വാ, നെടുമുടി പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ കരിഞ്ചാഴിയുടെ സാന്നിദ്ധ്യം കണ്ടുവരുന്നു. പകല്‍ സമയങ്ങളില്‍ മണ്ണിനടിയില്‍ ഒളിച്ചിരിക്കുന്ന കീടള്‍ രാത്രി കാലങ്ങളിലാണ് നീരുറ്റിക്കുടിക്കുന്നത്. ആയതിനാല്‍ ഇവയെ പെട്ടെന്ന് കണ്ടുപിടിക്കാന്‍ പ്രയാസമാണ്. ഈര്‍പ്പമുള്ള പ്രദേശങ്ങളിലാണ് കരിഞ്ചാഴിയുടെ സാന്നിദ്ധ്യം കൂടുതലായി കാണുന്നത്. തണ്ടുതുരപ്പന്റെയും എലിവെട്ടിനും സമാനമായ ലക്ഷണങ്ങള്‍ കണ്ടാല്‍ കരിഞ്ചാഴി ആക്രമണം സംശയിക്കാം, നെല്‍ച്ചെടിയുടെ ചുവട്ടിലിരുന്നു നീരുറ്റി കുടിക്കുന്നത് മൂലം നെല്‍ച്ചെടികള്‍ കരിഞ്ഞു പോകുന്നു. കൃഷിയിടത്തില്‍ ഇറങ്ങി നോക്കി കീട സാന്നിദ്ധ്യം ഉറപ്പിച്ചതിന് ശേഷം മാത്രം നിയന്ത്രണ നടപടികള്‍ സ്വീകരിക്കുക. കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ നിരന്തരം നിരീക്ഷണം നടത്തുകയും, കരിഞ്ചാഴി സാന്നിദ്ധ്യം കാണുന്ന പക്ഷം മങ്കൊമ്പ് സംസ്ഥാന കീടനിരീക്ഷണ കേന്ദ്രവുമായി ബന്ധപ്പെടുകയും വേണം. ബന്ധപ്പെടേണ്ട നമ്പറുകള്‍ ചമ്പക്കുളം, പുളിങ്കുന്ന് 9567819958, നെടുമുടി 8547865338, കൈനകരി 9961392082, എടത്വാ 9633815621, തകഴി 9496764141, ആലപ്പുഴ 7034342115, കരുവാറ്റ 8281032167, പുന്നപ്ര 9074306585, അമ്പലപ്പുഴ 9747731783, പുറക്കാട് 9747962127.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *