2023-24 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ എന്നീ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധമത്സ്യത്തൊഴിലാളികളുടേയും മക്കള്‍ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പാരിതോഷികം നല്‍കുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ 10 എ പ്ലസ്, ഒമ്പത് എ പ്ലസ്, എട്ട് എ പ്ലസ് എന്നീ ഗ്രേഡ് ലഭിച്ച കട്ടികള്‍ക്ക് യഥാക്രമം 5,000, 4, 000, 3,000 രൂപ വീതവും പ്ലസ്ട, വിഎച്ച്എസ്ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് 5,000 രൂപയുമാണ് പാരിതോഷികം. 2023-24 വര്‍ഷത്തില്‍ കായിക വിനോദ മത്സരങ്ങളില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്കും പാരിതോഷികം നല്‍കും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ക്ഷേമനിധി പാസ്സ്ബുക്ക് പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റിന്‍്‌റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കുട്ടിയുടെ ആധാര്‍ കാര്‍ഡ് പകര്‍പ്പ്, ബാങ്ക് പാസ്സ്ബുക്ക് പകര്‍പ്പ് എന്നിവ സഹിതം ജൂലായ് 15 നകം അതാത് ഫിഷറീസ് ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2734587.
Thursday, 12th December 2024
Leave a Reply