ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. എടത്വ, ചെറുതന പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസം നിരവധി താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. താറാവുകളുടെ സാമ്പിളുകള്‍ ഭോപ്പാലിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മൃഗസംരക്ഷണ വകുപ്പ് അയച്ചതില്‍ പരിശോധിച്ച മൂന്ന് സാമ്പിളുകളും പോസീറ്റിവ് ആണെന്നാണ് റിപ്പോര്‍ട്ട്. രോഗബാധ സ്ഥിരീകരിച്ച മേഖല കണ്ടെയ്ന്‍മെന്റ് സോണുകളാക്കി തിരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ-സംരക്ഷണ വകുപ്പ് സ്വീകരിച്ച് വരുന്നത്. എച്ച് 5 എന്‍ 1 വിഭാഗത്തിലുള്ള വൈറസാണ് പക്ഷിപ്പനിക്ക് കാരണമാകുന്നത്.
Thursday, 12th December 2024
Leave a Reply