കണ്ണിമാങ്ങാപ്പരുവത്തില്‍ മാങ്ങ വിണ്ടുകീറി പൊഴിയുന്നതും ചെറിയ മാങ്ങയുടെ ചുണ്ടു ഭാഗത്ത് മഞ്ഞ നിറം വന്നശേഷം അവിടെ ചെറിയ പൊട്ടലുണ്ടായി പൊഴിയുന്നതും ബോറോണിന്റെ കുറവുകൊണ്ടാണ്. ഇതു പരിഹരിക്കുന്നതിന് ബോറിക് ആസിഡ് ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന ക്രമത്തില്‍ കലക്കി സ്‌പ്രേ ചെയ്യുക (ബോറിക് ആസിഡ് 20 ഗ്രാം പാക്കറ്റായി മെഡിക്കല്‍ ഷോപ്പില്‍ ലഭിക്കും). ഈ വര്‍ഷത്തെ കാലാവസ്ഥ അനുസരിച്ച് ദിവസേന 3 തവണ നനയ്ക്കുന്നത് മാങ്ങാപൊഴിച്ചില്‍ കുറയാന്‍ സഹായക രമാണ്. കായീച്ച നിയന്ത്രണത്തിനുള്ള ഫിറമോണ്‍കെണികള്‍ മാവില്‍നിന്നു തെല്ലകലെയായി ഇരുവശങ്ങളിലും ഓരോന്നു വീതമെങ്കിലും സ്ഥാപിക്കുക. ഉയര്‍ന്ന താപനില ഉള്ളതിനാല്‍ തുള്ളന്‍ ഇനം പ്രാണികള്‍ പെരുകുന്നതിനുള്ള സാധ്യത കാണുന്നു. വിളക്കുകെണികള്‍ ഉപയോഗിച്ച് ഇവയെ നിയന്ത്രിക്കുക.
Leave a Reply