കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗമാകുന്നതിന് 18 വയസ്സുമുതല്‍ 65 വയസ്സു വരെ പ്രായമുള്ളവര്‍ക്കും, 5 സെന്‍്റ് മുതല്‍ 15 ഏക്കര്‍ വരെ ഭൂമിയുള്ളവര്‍ (തോട്ട വിളകള്‍ക്ക് എഴര ഏക്കര്‍ വരെ), പാട്ടത്തിനു കൃഷിചെയ്യുന്ന കര്‍ഷകര്‍, 3 വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ കൃഷി പ്രധാന ഉപജീവനമാര്ഗമായിട്ടുള്ളവര്, വാര്‍ഷികവരുമാനം 5 ലക്ഷത്തിന് താഴെയുള്ളവര്‍, കൃഷി അനുബന്ധമേഖലകളായ മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി, പട്ടുനൂല്‍പ്പുഴുകൃഷി, തേനീച്ച വളര്‍ത്തല്‍, അലങ്കാര മത്സ്യകൃഷി, കൂണ് കൃഷി, കാടകൃഷി മുതലായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ എന്നിവര്‍ക്ക് അംഗമാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kfwfb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ രജിസ്ട്രേഷന് വയസ്സ് തെളിയിക്കുന്ന രേഖ, ആധാര്‍, വില്ലേജ് ഓഫീസറില്‍ നിന്ന് ലഭിക്കുന്ന വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, കൃഷി/കൃഷി അനുബന്ധ/ കാര്‍ഷിക പ്രവര്‍ത്തനം സംബന്ധിച്ച കര്‍ഷകന്റെ സത്യപ്രസ്ഥാവന, കൃഷി അനുബന്ധ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം (കൃഷി ഓഫീസര്‍ ഒഴികെ), ബാങ്ക് പാസ ് ബുക്ക് പകര്‍പ്പ,് ഭൂമി നികുതി രസീത് / ഭൂമി രേഖ പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ മുതലായവയാണ് ആവശ്യമായ രേഖകള്‍. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് ക്ഷേമനിധി പെന്ഷന്, അനാരോഗ്യ ആനുകൂല്യം, കുടുംബ പെന്ഷന്, അവശതാ ആനുകൂല്യങ്ങള്‍, ചികിത്സാസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, ഒറ്റത്തവണ ആനുകൂല്യം, വിദ്യാഭ്യാസ, ധനസഹായം, മരണാനന്തര ആനുകൂല്യം എന്നീ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്.
Thursday, 12th December 2024
Leave a Reply