കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗമാകുന്നതിന് www.kfwfb.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന് വയസ്സ് തെളിയിക്കുന്ന രേഖ, ആധാര്‍, വില്ലേജ് ഓഫീസറില്‍ നിന്ന് ലഭിക്കുന്ന വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, കൃഷി/കൃഷി അനുബന്ധ/ കാര്‍ഷിക പ്രവര്‍ത്തനം സംബന്ധിച്ച കര്‍ഷകന്റെ സത്യപ്രസ്ഥാവന, കൃഷി അനുബന്ധ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം (കൃഷി ഓഫീസര്‍ ഒഴികെ), ബാങ്ക് പാസ് ബുക്ക് പകര്‍പ്പ,് ഭുമി നികുതി രസീത് / ഭൂമി രേഖ പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ മുതലായവയാണ് ആവശ്യമായ രേഖകള്‍. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍, അനാരോഗ്യ ആനുകൂല്യം, കുടുംബ പെന്‍ഷന്‍, അവശതാ ആനുകൂല്യങ്ങള്‍, ചികിത്സാസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, ഒറ്റത്തവണ ആനുകൂല്യം, വിദ്യാഭ്യാസ, ധനസഹായം, മരണാനന്തര ആനുകൂല്യം എന്നീ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്.
Leave a Reply