Thursday, 12th December 2024

റബ്ബര്‍ബോര്‍ഡ് റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. കോഴ്‌സ് കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ ഏപ്രില്‍ 03-ന് ആരംഭിക്കും. റബ്ബറുത്പന്നനിര്‍മ്മാണത്തിലുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ഡിപ്ലോമ/ബിരുദധാരികള്‍, എഞ്ചിനീയര്‍മാര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, റബ്ബര്‍വ്യവസായമേഖലയില്‍ സാങ്കേതികരംഗത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെല്ലാം പങ്കെടുക്കാം. ഈ കോഴ്‌സിലൂടെ റബ്ബര്‍ കോമ്പൗണ്ടിങ്, ഉത്പന്നനിര്‍മ്മാണം, അസംസ്‌കൃതവസ്തുക്കളുടെയും ഉത്പന്നങ്ങളുടെയും പരിശോധന, ലാറ്റക്‌സ് ടെക്‌നോളജി എന്നിവയിലെല്ലാം പ്രാവീണ്യം നേടാം. അക്കാദമിക/ വ്യവസായിക മേഖലകളില്‍ പുതിയ അവസരങ്ങള്‍ തേടുന്നതിനും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനും കോഴ്‌സ് സഹായകമാകും. കോഴ്‌സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9446976726 എന്ന നമ്പറിലോ 04812353201 എന്ന വാട്‌സ്ആപ്പ് നമ്പറിലോ വേണം ബന്ധപ്പെടാന്‍. ഇ മെയില്‍: training@rubberboard.org.in

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *