Thursday, 12th December 2024

കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഇന്‍സ്ട്രക്ഷണല്‍ ഫാം, വെള്ളാനിക്കരയില്‍ പുതുതായി നിര്‍മ്മിച്ച ഫാം ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം (2024 ഫെബ്രുവരി 19ന്) രാവിലെ 9.30 മണിക്ക് സംസ്ഥാന റവന്യൂഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബി.അശോക് ഐഎഎസ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഫാമില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന ഇന്‍ഫര്‍മേറ്റീവ് ടൂറിസം പദ്ധതിയുടെ പ്രൊപ്പോസലിന്റെ വിശദീകരണവും വീഡിയോ പ്രദര്‍ശനവും നടത്തുന്നതായിരിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *