Thursday, 12th December 2024

നാളികേര വികസന ബോര്‍ഡ് തെങ്ങ് കയറ്റ തൊഴിലാളികള്‍ക്കായി കേരസുരക്ഷാ ഇന്‍ഷുറന്‍സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം കോഴിക്കോട് ജില്ലാ കളക്ടറുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് & ചാരിറ്റബിള്‍ സൊസൈറ്റിയില്‍ ലഭ്യമാണ്. ഒരു വര്‍ഷത്തേക്ക് 94/- രൂപ അടവില്‍ അഞ്ചു ലക്ഷം രൂപയാണ് മരണാനന്തര സഹായം. രണ്ടര ലക്ഷം രൂപ അപകടത്തിലെ പൂര്‍ണ്ണ വൈകല്യങ്ങള്‍ക്കും ചികില്‍സാ സഹായങ്ങള്‍ക്കും ലഭ്യമാകും. വിശദ വിവരങ്ങള്‍ക്ക് 8891889720 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *