സംസ്ഥാന മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിനു കീഴില്‍ ആലപ്പുഴ തോണ്ടന്‍കുളങ്ങര, ഇന്ദിര ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന മേഖല മണ്ണ് പരിശോധന ലബോറട്ടറിയില്‍ കര്‍ഷകരുടെ മണ്ണ് സാമ്പിളുകള്‍ പരിശോധിച്ച് അനുയോജ്യമായ വളപ്രയോഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ മണ്ണാരോഗ്യ കാര്‍ഡ് നല്‍കി വരുന്നു. മണ്ണ് പരിശോധനയ്ക്ക് നിര്‍ദ്ദിഷ്ട ഫീസ് ഈടാക്കുന്നതാണ്.. താല്‍പര്യമുള്ള കര്‍ഷകര്‍ തണലത്ത് ഉണക്കിയ കുറഞ്ഞത് അരക്കിലോ വരുന്ന മണ്ണ് സാമ്പിളുകള്‍ ലബോറട്ടറിയില്‍ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0477 2236294 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ.്
Thursday, 12th December 2024
Leave a Reply