പാലക്കാട് ജില്ലയിലെ ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലുള്ളവര്‍ക്ക് ക്ഷീരോത്പന്ന നിര്‍മാണത്തില്‍ പരിശീലനം നല്‍കുന്നു. ജനുവരി 11 മുതല്‍ 23 വരെയാണ് പരിശീലനം നടക്കുക. പരിശീലനത്തില്‍ ക്ഷീരകര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, സംരംഭകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര്‍ ജനുവരി 8 ന് വൈകുന്നേരം 3 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുക. 135 രൂപയാണ് പ്രവേശന ഫീസ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരേണ്ടതാണ്. dtcalathur@gmail.com എന്ന ഇമെയിലിലോ 9446972314, 9496839675, 9544554288, 04922-226040 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ചോ രജിസ്റ്റര്‍ ചെയ്യുക.
Thursday, 12th December 2024
Leave a Reply