Wednesday, 14th May 2025

ഇലക്ട്രോ സ്റ്റാറ്റിക് ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന മരുന്ന് തളി യന്ത്രം വികസിപ്പിച്ചതിന് കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഗവേഷകര്‍ക്ക് പേറ്റന്റ് ലഭിച്ചു. പരമ്പരാഗത മരുന്ന് തളി യന്ത്രങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന നിക്ഷേപ കാര്യക്ഷമതയും ജൈവ കാര്യക്ഷമതയും ഈ സാങ്കേതിക വിദ്യയ്ക്ക് ഉറപ്പ് നല്‍കാനാകും. കൂടാതെ കീടനാശിനി, കളനാശിനി പോലുള്ള രാസ വസ്തുക്കളുടെ അമിത ഉപയോഗം മൂലമുïാകുന്ന ജല- മണ്ണ്- പരിസ്ഥിതി മലിനീകരണവും വലിയ അളവില്‍ നിയന്ത്രണ വിധേയമാക്കുവാന്‍ സാധിക്കും. ഈ സ്പ്രയറുകള്‍ വളരെ അനായാസം കൈകാര്യം ചെയ്യാനും ദീര്‍ഘകാല അടിസ്ഥാനത്തില്‍ കുറഞ്ഞ പരിപാലന ചിലവോടു കൂടി പ്രവര്‍ത്തിപ്പിക്കാനും സാധിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *