Friday, 18th October 2024

പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതിയുടെ കീഴില്‍ ജില്ലയില്‍ മത്സ്യസേവന കേന്ദ്രം ആരംഭിക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. മത്സ്യ കര്‍ഷകര്‍ക്ക് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, മത്സ്യവിത്ത്, മണ്ണ്-ജല ഗുണനിലവാര പരിശോധന, മത്സ്യരോഗനിര്‍ണയം-നിയന്ത്രണം എന്നിവയ്ക്ക് സൗകര്യം ഒരുക്കുക, ഫിഷറീസ് പ്രൊഫഷണലുകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുക എന്നിവയാണ് ഉദ്ദേശ്യലക്ഷ്യങ്ങള്‍. 25 ലക്ഷം രൂപയാണ് പദ്ധതി തുക. 40 ശതമാനം സബ്‌സിഡി ലഭിക്കും. 12 മാസമാണ് പദ്ധതി പൂര്‍ത്തീകരണ കാലയളവ്. ഫിഷറീസ് സയന്‍സ് /ലൈഫ് സയന്‍സസ് മറൈന്‍ ബയോളജി/ മൈക്രോബയോളജി /സുവോളജി/ ബയോകെമിസ്ട്രി വിഷയങ്ങളില്‍ ബിരുദമാണ് യോഗ്യത. മേല്‍വിഷയങ്ങളില്‍ ഉന്നതയോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. സ്വന്തമായോ പാട്ടവ്യവസ്ഥയിലോ കുറഞ്ഞത് 1000 സ്‌ക്വയര്‍ ഫീറ്റ് ഭൂമി ഉണ്ടായിരിക്കണം. ഫിഷറീസ് വകുപ്പുമായി ഏഴ് വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ കരാറില്‍ ഏര്‍പ്പെടണം. അപേക്ഷ ഡിസംബര്‍ 21നകം നല്‍കണം. വിശദവിവരത്തിന് ഫോണ്‍ നമ്പര്‍ വൈക്കം മത്സ്യഭവന്‍ -9400882267, 04829-291550, കോട്ടയം മത്സ്യഭവന്‍ 0481-2566823,9074392350, പാലാ മത്സ്യഭവന്‍ -0482-2299151, 7592033727.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *